തമിഴ്നാട് മൽസ്യത്തൊഴിലാളികളെ നടുക്കടലിൽ ആക്രമിച്ച് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ. തമിഴ്നാട് നാഗപ്പട്ടണത്തു നിന്നും മൽസ്യബന്ധനത്തിനായി പോയ മൽസ്യ തൊഴിലാളികളെയാണ് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ നടുക്കടലിൽ ആക്രമിച്ചത്. ആക്രമണത്തിൽ നാഗപ്പട്ടണം സ്വദേശികളും മൽസ്യത്തൊഴിലാളികളുമായ രാജേന്ദ്രൻ , രാജ്‌കുമാർ, നാഗലിംഗം എന്നിവർക്കാണ് പരുക്കേറ്റത്.
ആഴക്കടലിൽ മൽസ്യത്തൊഴിലാളികളുടെ ബോട്ട് തടഞ്ഞു നിർത്തി അവരുടെ ബോട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് കടൽക്കൊള്ളക്കാർ ആക്രമണം നടത്തിയിട്ടുള്ളത്. ആക്രമണത്തിൽ മൽസ്യത്തൊഴിലാളികളുടെ വലയും ജിപിഎസ് ഉപകരണങ്ങളും കൊള്ളക്കാർ മോഷ്ടിച്ചു.
ALSO READ: ജിഎസ്ടി കൗണ്‍സിലിന്റെ യോഗം ജയ്‌സാല്‍മീറില്‍; 148 ഇനങ്ങളുടെ നികുതി നിരക്കില്‍ മാറ്റം വരുത്തിയേക്കും
സംഭവത്തിൽ 3 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ആക്രമണത്തിൽ പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന മൽസ്യത്തൊഴിലാളികൾ പറഞ്ഞു. അതേസമയം തമിഴ്നാട് മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ഇത്തരത്തിൽ ആക്രമണം നടത്തുന്നത് പതിവാണെന്നും ഇതിനുമുൻപും സമാന സംഭവങ്ങൾ ആഴക്കടലിൽ ഉണ്ടായിട്ടുണ്ടെന്നും മൽസ്യത്തൊഴിലാളികൾ പറഞ്ഞു. വിഷയത്തിൽ തമിഴ്നാട് സർക്കാർ ഇടപെടണമെന്നും ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കേന്ദ്ര സർക്കാരിൽ സ്വാധീനം ചെലുത്തണമെന്നും അവർ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here