ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ 3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അധികാരമേറ്റതിന് ശേഷം അദ്ദേഹത്തിൻ്റെ ആദ്യ വിദേശ രാജ്യ സന്ദർശനമാണിത്‌. വ്യാപാരം, നിക്ഷേപം, ഊർജം, സമുദ്ര സുരക്ഷ തുടങ്ങിയ സുപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദിസനായകെ വിശദമായ ചർച്ച നടത്തും.

ALSO READ: ഇന്ത്യൻ ആർമിയിൽ കാവിവൽക്കരണം? പാക് സൈനികരെ കീഴടക്കിയ ഛായാചിത്രം മാറ്റി കരസേന മേധാവിയുടെ ഓഫീസിൽ ഹിന്ദുപുരാണത്തിലെ ചിത്രങ്ങൾ സ്ഥാപിച്ചു!- വിവാദം

ഇന്ത്യ-ശ്രീലങ്ക ബന്ധം കൂടുതൽ ശക്തമാക്കാനും ജനകേന്ദ്രീകൃത പങ്കാളിത്തത്തിന് ആക്കം കൂട്ടാനുമുള്ള അവസരമാണ് ദിസനായകയുടെ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ കുറിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ദിസനായകെയുമായി തലസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.

ഇന്ത്യാ സന്ദർശന വേളയിൽ സമുദ്ര സുരക്ഷാ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ദിസനായകെ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2022 ഓഗസ്റ്റിൽ ഹമ്പൻടോട്ട തുറമുഖത്ത് ചൈനീസ് ട്രാക്കിങ് കപ്പൽ ‘യുവാൻ വാങ്’ എത്തിയത്‌ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News