ശബരിമല മണ്ഡലകാലം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനസമയം പുനഃക്രമീകരിച്ചു

SRI PADMANABHASWAMY TEMPLE

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ദർശനസമയം പുനഃക്രമീകരിച്ചു. ശബരിമല മണ്ഡലകാലം പ്രമാണിച്ചാണ്  ദർശനം നടത്തനായുള്ള സമയത്തിൽ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. മാറ്റം ഇന്ന് മുതൽ (ശനിയാഴ്ച) പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ALSO READ; ‘അത് ഔദാര്യമല്ല, അവകാശമാണ്’; വയനാട് വിഷയത്തിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം മാറ്റിവെക്കണെമെന്ന് കെ വി തോമസ്

വെളുപ്പിനെ 3.30 മുതൽ 4.45 വരെയാകും ദർശനം അനുവദിക്കുക. ദർശനം നടത്താൻ പിന്നീട് അവസരം ലഭിക്കുക രാവിലെ 6.30 മുതൽ ആയിരിക്കും. രാവിലെ 6.30 മുതൽ 7 മണി വരേയും 8.30 മുതൽ 10 മണി വരേയും 10.30 മുതൽ 11.15  വരേയും 12 മുതൽ 12.30  വരേയുമാണ് ദർശനം നടത്താൻ കഴിയുക.വൈകുന്നേരം 4.30 മുതൽ 6.15 വരേയും  6.45 മുതൽ 7 .20 വരേയും ദർശനത്തിന് അനുവാദമുണ്ട്.

ENGLISH NEWS SUMMARY: Thiruvananthapuram Sri PadmanabhaSwamy Temple’s darshan time has been rescheduled. The timings for darshan have now been changed due to  the Sabarimala mandalakalam. The change is effective from today (Saturday).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News