ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല: ‘സംസ്കാരവും ലിംഗഭേദവും’ എന്ന വിഷയത്തിൽ ബൃന്ദ കാരാട്ടിന്റെ പ്രഭാഷണം

ജനുവരി 16ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പ്രൊഫ. ധർമ്മരാജ് അടാട്ട് എൻഡോവ്‌മെന്റ് പ്രഭാഷണം നടക്കും. ‘സംസ്കാരവും ലിംഗഭേദവും’ എന്നതാണ് വിഷയം. സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം ബൃന്ദ കാരാട്ട് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും. കാലടി സർവ്വകലാശാലയുടെ മുഖ്യ ക്യാമ്പസിലെ യൂട്ടിലിറ്റി സെന്ററിൽ രാവിലെ 10നാണ് പ്രഭാഷണം. സംസ്കൃതം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രൊഫ. കെ വി അജിത്കുമാർ അധ്യക്ഷനാകും.

ALSO READ: ‘എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും സിപിഐഎം ജനങ്ങളുടെ മുമ്പില്‍ ഉണ്ടാവും’: എ കെ ബാലന്‍

ഡോ. ധർമ്മരാജ് അടാട്ട് രചിച്ച ഇന്ത്യൻ സംസ്കാരത്തിന്റെ ബഹുസ്വരത, ഹിന്ദു: സത്യവും മിഥ്യയും, രാമായണ ട്രഡീഷൻസ് ഇൻ കേരള, ഋഗ്വേദത്തിലെ സാഹിതീയ ദർശനം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ബൃന്ദ കാരാട്ട് നിർവ്വഹിക്കും. ഡോ. ടി മിനി, ഡോ. കെ എൽ പത്മദാസ് എന്നിവർ സംസാരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News