‘ജുറാസിക് പാർക്കി’ൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടിട്ടും നിരസിച്ച് ശ്രീദേവി; കാരണം

ആരാധകരുടെ പ്രിയപെട്ട ലേഡി സൂപ്പർസ്റ്റാറായിരുന്നു നടി ശ്രീദേവി. ബോളിവുഡിൽ അഞ്ച് ദശാബ്ദത്തോളം താരം നിറഞ്ഞുനിന്നു.അന്യഭാഷകളിൽ അടക്കം നിരവധി സിനിമകൾ ആയിരുന്നു ശ്രീദേവിയുടെ അഭിനയ മികവിനെ എടുത്തുകാട്ടിയത്. ഒരുകാലത്ത് ശ്രീദേവിയുടെ നായികാ വേഷങ്ങളിലെ സിനിമകൾ എല്ലാം ഹിറ്റുകൾ ആയിരുന്നു. അതേസമയം വമ്പൻ പ്രതിഫലം കിട്ടുമായിരുന്നിട്ടും ശ്രീദേവി ഹോളിവുഡിലെ ഒരു ഭീമൻ പ്രൊജക്ടിന്റെ അവസരം നിരസിക്കുകയായിരുന്നു.

ആഗോളതലത്തിൽ 900 മില്യൺ ഡോളറിലധികം നേടിയ 1993ൽ പുറത്തിറങ്ങിയ സ്റ്റീവൻ സ്പിൽബർഗിന്റെ ‘ജുറാസിക് പാർക്ക്’ എന്ന ഹോളിവുഡ് സിനിമയിൽ അഭിനയിക്കാനാണ് ശ്രീദേവിക്ക് അവസരം ലഭിച്ചത്. എന്നാൽ ഹോളിവുഡ് സിനിമകൾ ചെയ്യുന്നത് അന്ന് അന്യമായിരുന്നു എന്ന കാരണത്താലാണ് ശ്രീദേവി അത് നിരസിച്ചത്. ശ്രീദേവിയുടെ അവസാനചിത്രമായ ‘മോം’ മിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ശ്രീദേവി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

also read:‘നിങ്ങള്‍ക്കും എന്നോട് ദേഷ്യമാണോ’യെന്ന് എന്ന് ഞാന്‍ ചോദിച്ചു, അതിന് വിജയ് നല്‍കിയ മറുപടി ഞെട്ടിച്ചുവെന്ന് നെല്‍സണ്‍

അതേസമയം ശ്രീദേവിയുടെ 60-ാം ജന്മവാര്‍ഷികം ഓര്‍മ്മിപ്പിച്ച് പ്രമുഖ സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ ശ്രീദേവിയുടെ ചിത്രം ഡൂഡില്‍ ആയി നൽകിയിരുന്നു. ബാലതാരമായി വെള്ളിത്തിരയിലെത്തിയ ശ്രീദേവി 1979-83 കാലഘട്ടത്തില്‍ തമിഴ് ചലച്ചിത്രരംഗത്തെ മുന്‍ നിര നായികയായി മാറുകയായിരുന്നു.1963 ഓഗസ്റ്റ് 13 ന് ശിവകാശിയിലാണ് ശ്രീദേവിയുടെ ജനനം .1967ല്‍ കന്ദന്‍ കരുണൈ എന്ന തമിഴ് ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രജീവിതം തുടങ്ങുന്നത്. ബാലതാരമായി പിന്നീട് നിരവധി തെലുഗു, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. 1967ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത മൂണ്ട്രു മുടിച്ചു എന്ന ചിത്രത്തിലാണ് ആദ്യമായി കമൽഹാസന്റെ നായികയായി അഭിനയിച്ചത്.കമലഹാസ്സനുമൊത്ത് ഏകദേശം 25 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

also read:  ശ്രീദേവിക്ക് ഇന്ന് അറുപതാം ജന്മദിനം; ആദ്യ ലേഡി സൂപ്പര്‍ സ്റ്റാറിന് ഗൂഗിളിന്റെ ആദരം

1978ല്‍ ഉര്‍ദു-ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. പക്ഷേ ചിത്രം കാര്യമായ വിജയം നേടിയില്ല. എന്നാല്‍ രണ്ടാമതായി അഭിനയിച്ച ഹിമ്മത്ത്വാല വന്‍ വിജയമാണ് നേടിയത്. 1980 കളില്‍ മുന്‍നിര ബോളിവുഡ് നായികയായി ശ്രീദേവി മാറി. 1986ല്‍ അഭിനയിച്ച നഗീന എന്ന ചിത്രം ശ്രീദേവിയുടെ അഭിനയജീവിതത്തിലെ വന്‍ വിജയ ചിത്രങ്ങളിലൊന്നാണ്.

1992ലെ ഉുദാ ഗവ, 1994ലെ ലാഡ്ല, 1997ലെ ജുദായി എന്നീ ചിത്രങ്ങളും ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. 1996 ജൂണ്‍ 2ന് പ്രമുഖ ഉര്‍ദു ഹിന്ദി ചലച്ചിത്രനിര്‍മ്മാതാവായ ബോണി കപൂറുമായി വിവാഹം കഴിഞ്ഞു. ജാന്‍വി, ഖുശി എന്നിവരാണ് മക്കള്‍.

also read:നടൻ അശോക് സെല്‍വനും നടി കീര്‍ത്തി പാണ്ഡ്യനും വിവാ​​ഹിതരാവുന്നു

ദുബൈയിലെ ജുമൈറ ടവേര്‍സ് ഹോട്ടല്‍മുറിയില്‍ 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചുവെന്നായിരുന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചത്. തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തില്‍ വെള്ളം കയറിയാണു മരണമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News