ടിവിയില്ലാത്ത വിഷമം ഇനി ശ്രീഹരിക്കു മറക്കാം, കൈരളി ന്യൂസ് ഇംപാക്ട്

കൈരളി ന്യൂസ് ഇംപാക്ട്, ശ്രീഹരിക്ക് ടി.വിയുമായി മന്ത്രി വി.എന്‍.വാസവന്‍ വീട്ടിലെത്തി. കോട്ടയത്ത് അദാലത്തിലാണ് വൈകല്യങ്ങളുടെ പേരില്‍ സഹപാഠികള്‍ കളിയാക്കുകയാണെന്ന സങ്കട ഹര്‍ജിയുമായി ശ്രീഹരിയെത്തിയത്. ഇതിന് പിന്നാലെ ശ്രീഹരിയുടെ വീട്ടിലെത്തിയപ്പോഴാണ് നിങ്ങള്‍ നല്‍കുന്ന വാര്‍ത്ത കാണാന്‍ ഒരു ടി.വി. പോലുമില്ലെന്ന സങ്കടം ശ്രീഹരി കൈരളി ന്യൂസുമായി പങ്കുവെച്ചത്. ഈ വാര്‍ത്ത കണ്ടായിരുന്നു മന്ത്രിയുടെ ഇടപെടല്‍

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ടിവിയില്ലാത്ത വിഷമം ഇനി ശ്രീഹരിക്കു മറക്കാം. കോട്ടയത്ത് നടന്ന കരുതലും, കൈതാങ്ങും അദാലത്തിലാണ് വൈകല്യങ്ങളുടെ പേരില്‍ സഹപാഠികള്‍ കളിയാക്കുകയാണെന്ന സങ്കട ഹര്‍ജിയുമായി ശ്രീഹരിയെത്തിയത്. ഇതേ തുടര്‍ന്ന് ശ്രീഹരി പഠിക്കുന്ന കോട്ടയം പുത്തേറ്റ് സര്‍ക്കാര്‍ യുപി സ്‌കൂളിലെ ടീച്ചര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലിംഗ് നല്‍കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ശ്രീഹരിയുടെ വീട്ടിലെത്തിയപ്പോള്‍ വാര്‍ത്ത കാണാന്‍ ഒരു ടി.വി. പോലുമില്ലെന്ന സങ്കടം ശ്രീഹരി കൈരളി ന്യൂസുമായി പങ്കുവെച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ശ്രീഹരിയുടെ വീട്ടില്‍ ഇന്ന് നേരിട്ടുപോയി ടിവി സമ്മാനിച്ചു. ടിവി സമ്മാനിച്ചപ്പോള്‍ ശ്രീഹരിയുടെ മുഖത്തുണ്ടായ സന്തോഷം ഏറെ ആത്മസംതൃപ്തി നല്‍കുന്നതാണ്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ കേരളാ വിഷന്റെ നേതൃത്വത്തില്‍ സൗജന്യമായി ശ്രീഹരിയുടെ വീട്ടില്‍ കേബിള്‍ കണക്ഷനും നല്‍കിയിട്ടുണ്ട്. ജീവിതത്തില്‍ പ്രതിസന്ധികളെ അതിജീവിച്ച് മിടുക്കനായി വളരാന്‍ ശ്രീഹരിക്ക് സാധിക്കട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News