ഉപമുഖ്യമന്ത്രി പദം വേണ്ട; വാർത്തകളിൽ വാസ്തവമില്ലെന്ന് ഡോ. ശ്രീകാന്ത് ഷിൻഡെ എംപി

മഹായുതി സഖ്യ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ്  വൈകിയതോടെ  വലിയ ചർച്ചകളും അഭ്യൂഹങ്ങളുമാണ് പ്രചരിക്കുന്നതെന്നും  കാവൽ മുഖ്യമന്ത്രി  ഏകനാഥ് ഷിൻഡെ രണ്ടു ദിവസം ജന്മനാട്ടിൽ പോയതും കിംവദന്തികൾക്ക് കൂടുതൽ ഇടം നൽകിയെന്നും കല്യാൺ എം പി  ശ്രീകാന്ത് ഷിൻഡെ എക്‌സിൽ കുറിച്ചു.

ഉപമുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്നാണ് ഡോ ശ്രീകാന്ത് ഷിൻഡെ പറയുന്നത്. 

ALSO READ; സംഭലിൽ സംഘർഷം തുടരുന്നു, പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് സന്ദർശന വിലക്ക് ഏർപ്പെടുത്തി യോഗി സർക്കാർ

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷവും കേന്ദ്രസർക്കാരിൽ മന്ത്രിയാകാൻ അവസരം ലഭിച്ചെങ്കിലും നിരസിക്കുകയായിരുന്നുവെന്ന് ശ്രീകാന്ത് ഷിൻഡെ വ്യക്തമാക്കി. അധികാരസ്ഥാനങ്ങളോട്  മോഹമില്ലെന്നും കല്യാണിലെ ജനപ്രതിനിധി പറഞ്ഞു. സംസ്ഥാനത്ത് ഒരു മന്ത്രിസ്ഥാനത്തിനും വേണ്ടിയുള്ള മത്സരത്തിൽ തനില്ലെന്നും അടിവരയിട്ടു.

മാധ്യമങ്ങളുടെ ആവേശവും മത്സരവും നമുക്ക് മനസ്സിലാക്കാൻ കഴിയും, എന്നാൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ യാഥാർത്ഥ്യത്തോട് മുഖം തിരിക്കരുതെന്ന് ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു. എന്നെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴെങ്കിലും നിർത്തുമെന്ന് ഒരു എളിയ പ്രതീക്ഷ.

അതെ സമയം ആഭ്യന്തര വകുപ്പിന്റെ കാര്യത്തിൽ  ഇന്നത്തെ യോഗത്തിൽ  തീരുമാനമെടുക്കാനിരിക്കെ ഏകനാഥ് ഷിൻഡെ എല്ലാ മീറ്റിംഗുകളും റദ്ദാക്കി. ആരോഗ്യ പ്രശ്നമാണ് ചൂണ്ടിക്കാട്ടിയത്.നിലവിലെ തീരുമാനങ്ങളിൽ ഷിൻഡെ തൃപ്തനല്ലെന്ന് വേണം കരുതാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here