അരങ്ങേറ്റക്കാരന്‍ ദുനിത്‌ തീയായി; ടി20യില്‍ വെസ്റ്റ്‌ ഇന്‍ഡീസിനെ കറക്കി വീഴ്‌ത്തി ശ്രീലങ്ക

duthin-lanka

ശ്രീലങ്കന്‍ സ്‌പിന്നര്‍മാര്‍ക്ക്‌ മുന്നില്‍ കറങ്ങിവീണ്‌ നാണംകെട്ട്‌ വെസ്റ്റ്‌ ഇന്‍ഡീസ്‌. 163 എന്ന ലക്ഷ്യത്തിലേക്ക്‌ ബാറ്റേന്തിയ സന്ദര്‍ശകര്‍ 89 റണ്‍സിലൊതുങ്ങി. ലങ്കന്‍ സ്‌പിന്നര്‍മാരാണ്‌ ഒമ്പതു വിക്കറ്റുകള്‍ പിഴുതത്‌.

Also Read: വനിതാ ടി20 ലോകകപ്പ്‌: ഇംഗ്ലണ്ടിനെ തറപറ്റിച്ച്‌ വെസ്റ്റ്‌ ഇന്‍ഡീസ്‌ സെമിയില്‍

ദാംബുള്ളയില്‍ നടന്ന രണ്ടാം ടി20യില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക അഞ്ചു വിക്കറ്റ്‌ നഷ്ടത്തില്‍ 162 റണ്‍സ്‌ നേടുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ ദുനിത്‌ വെല്ലലേജ്‌ മൂന്ന്‌ വിക്കറ്റ്‌ പിഴുതു. നാല്‌ ഓവറില്‍ വെറും ഒമ്പത്‌ റണ്‍സ്‌ വഴങ്ങിയായിരുന്നു വിക്കറ്റ്‌ വേട്ട.

മഹീഷ്‌ തീക്ഷ്‌ണ, ചരിത്‌ അസലങ്ക, വനിന്തു ഹസരങ്ക എന്നിവര്‍ രണ്ട്‌ വീതം വിക്കറ്റെടുത്തു. മതീഷ പതിരാനക്കാണ്‌ ഒരു വിക്കറ്റ്‌. ബാറ്റിങ്‌ നിരയില്‍ പതും നിസ്സങ്ക അര്‍ധ സെഞ്ചുറി (54) നേടി. നിസ്സങ്കയാണ്‌ കളിയിലെ താരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News