ലോകകപ്പിലെ ശ്രീലങ്കയുടെ മോശം പ്രകടനം; രൂക്ഷവിമർശനവുമായി മുൻ ക്രിക്കറ്റ് താരം അർജുൻ രണതുംഗ

ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്കയുടെ മോശം പ്രകടനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ശ്രീലങ്കൻ താരം അർജുൻ രണതുംഗ. ലങ്കന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണെന്ന് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ കൂടിയായ രണതുംഗ തുറന്നടിച്ചു. ജയ് ഷായാണ് ലങ്കന്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തെ ചൂണ്ടിക്കാട്ടി കായിക മന്ത്രി റോഷൻ രണസിംഹെ ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിട്ടിരുന്നു. ഇതോടെ ബോര്‍ഡിന്റെ ആഭ്യന്തര കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ലങ്കന്‍ ബോര്‍ഡിനെ ഐസിസി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ALSO READ: ആലുവ പീഡനക്കേസിലേത് ചരിത്രപരമായ വിധി; രാജ്യത്ത് പോക്സോ കേസിലെ ആദ്യ വധശിക്ഷ

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അധികൃതരും ജയ് ഷായും തമ്മിലുള്ള ബന്ധം കാരണം അവര്‍ക്ക് (ബിസിസിഐ) ലങ്കന്‍ ബോര്‍ഡിനെ ചവിട്ടിമെതിക്കാനും നിയന്ത്രിക്കാനും കഴിയുമെന്ന അവസ്ഥയാണെന്ന് അദ്ദേഹം ആരോപിച്ചു. ജയ് ഷായാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് നടത്തുന്നത്. ജയ് ഷായുടെ സമ്മര്‍ദ്ദം കാരണം ബോര്‍ഡ് തകരുകയാണ്. ഇന്ത്യയിലെ ഒരു മനുഷ്യന്‍ ശ്രീലങ്കന്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായ പിതാവ് കാരണം മാത്രമാണ് അദ്ദേഹം ശക്തനായതെന്നും രണതുംഗ പറഞ്ഞു.

ALSO READ: കണ്ണൂര്‍ ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News