പാക്കിസ്താനെതിരായി നടന്ന രണ്ടാം ടെസ്റ്റിൽ ബാറ്റിങ് തകർച്ചയുമായി ശ്രീലങ്ക. മത്സരത്തിൻ്റെ ആദ്യ സെഷനിൽ തന്നെ നാല് വിക്കറ്റുകൾ ശ്രീലങ്കയ്ക്ക് നഷ്ടപെടുത്തേണ്ടി വന്നു. ഇടവേളക്ക് പിരിയും മുന്നേ 4 വിക്കറ്റിന് 79 റൺസെന്ന നിലയിലാണ് ശ്രീലങ്ക. ശ്രീലങ്കയുടെ ധനഞ്ജയ ഡി സിൽവയും ദിനേശ് ചണ്ഡിമാലയുമാണ് ക്രീസിലുള്ളതാണ്.
ALSO READ: മെസിയോ റൊണാൾഡോയോ? തന്‍റെ ഇഷ്ടം തുറന്നു പറഞ്ഞ് ടെന്നിസ് ഇതിഹാസം റാഫേൽ നദാൽ
ശ്രീലങ്കയുടേതായിരുന്നു ആദ്യ ബാറ്റിങ് . 9 റൺസ് മാത്രമുള്ളപ്പോഴാണ് ഓപ്പണർ നിഷാൻ മധുഷ്ക പുറത്തുപോയത്. നാല് റൺസ് മാത്രമാണ് മധുഷ്ക നേടിയത്. ഒൻപത് റൺസുമായി കുശൽ മെൻഡിൻസ് ആറ് റൺസുമായും എയ്ഞ്ചലോ മാത്യൂസ് പുറത്തായി. ക്യാപ്റ്റൻ ദിമുത് കരുണ രത്‌നെ പുറത്താകുമ്പോൾ ശ്രീലങ്ക 4 ന് 36 എന്ന നിലയിലായി. 17 റൺസാണ് കരുണ രത്‌നെയുടെ സംഭാവന.
ALSO READ: ഫുള്‍ ചാര്‍ജില്‍ 125 കിലോമീറ്റര്‍ മൈലേജ്, ഒലയുടെ ഏറ്റവും വിലകുറഞ്ഞ മോഡല്‍ വിപണിയില്‍
അഞ്ചാം വിക്കറ്റിൽ ചണ്ഡിമാലിനൊപ്പം ധനഞ്ജയ ഡി സിൽവ എത്തിയതോടെ ശ്രീലങ്കയുടെ സ്കോർ മാറ്റമുണ്ട്. നിലവിൽ 33 റൺസുമായി ധനഞ്ജയയും ഒൻപത് റൺസുമായി ചണ്ഡിമാലുമാണ് ക്രീസിൽ . ഇരുവരും മികച്ച പെർഫോമൻസ് നടത്തിയില്ലെങ്കിൽ ശ്രീലങ്കയ്ക്ക് വലിയ സ്കോർ നേടാൻ കഴിയില്ല .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here