ദക്ഷിണാഫ്രിക്കയില്‍ ലങ്കന്‍ ആധിപത്യം; ആതിഥേയരുടെ നില പരുങ്ങലില്‍

srilanka-south-africa

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ നില പരുങ്ങലില്‍. ഡര്‍ബനില്‍ നടക്കുന്ന ടെസ്റ്റില്‍ ഒന്നാം ദിനം മത്സരം അവസാനിച്ചപ്പോള്‍ ആതിഥേയരുടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. 80 റണ്‍സാണ് എടുക്കാന്‍ സാധിച്ചത്.

ടോസ് ലഭിച്ച ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് വിക്കറ്റെടുത്ത ലഹിരു കുമാരയാണ് ദക്ഷിണാഫ്രിക്കയുടെ അന്തകനായത്. അസിത ഫെര്‍ണാണ്ടോ, വിശ്വ ഫെര്‍ണാണ്ടോ എന്നിവര്‍ ഒന്ന് വീതം വിക്കറ്റെടുത്തു.

Read Also: ലിവര്‍പൂളിന്റെ റയല്‍ ‘പെയിനിന്’ അവസാനം; ചാമ്പ്യന്‍സ് ലീഗില്‍ ചെമ്പടക്ക് വമ്പന്‍ ജയം

പുറത്താകാതെ 28 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടെമ്പ ബാവുമയാണ് ടോപ് സ്‌കോറര്‍. ട്രൈസ്റ്റണ്‍ സ്റ്റബ്‌സ് 16 റണ്‍സെടുത്തു. ഒമ്പത് റണ്‍സുമായി കെയ്ല്‍ വെരെന്നി ക്രീസിലുണ്ട്. ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് മഴ എത്തിയിരുന്നു. അതുവരെ 20.4 ഓവര്‍ മാത്രമേ എറിഞ്ഞുള്ളൂ. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ആദ്യദിന കളി ഒഴിവാക്കുന്നത് വരെ മഴയുണ്ടായിരുന്നു. വ്യാഴാഴ്ച മെച്ചപ്പെട്ട കാലാവസ്ഥയാകുമെന്നാണ് പ്രവചനം. ടോസ് നേടിയതിന്റെ ഫലമായി ലഭിച്ച നല്ല ബൗളിങ് സാഹചര്യം ലങ്ക മുതലാക്കിയെന്നാണ് വിശകലനം.

Key words: Srilanka vs South Africa, Durban Test

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News