ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും വിലക്ക്

ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും വിലക്കേർപ്പെടുത്തി പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. മോശം പെരുമാറ്റത്തിന്റെ പേരിലാണ് ഇരുവർക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ വ്യക്തമാക്കി.

ലഹരിമരുന്ന് ഉപയോഗിക്കുന്നവരുമായി സഹകരിക്കില്ല… രണ്ടു നടന്മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും സംഘടന ആരോപിച്ചു. പ്രൊഡ്യൂസഴ്സ് അസോസിയേഷനും ‘അമ്മ’ അസോസിയേഷനും കൂടി നടത്തിയ ചർച്ചയിലാണ് തീരുമാനം. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ നിരവധി താരങ്ങളുണ്ട്,അങ്ങനെയുള്ളവർ സിനിമയിൽ വേണ്ടെന്ന് സംഘടനകൾ വ്യക്തമാക്കി.

നിരവധി പരാതികളാണ് ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കുമെതിരെ സംഘടനകള്‍ക്ക് ലഭിച്ചത്. സിനിമാ സെറ്റുകളില്‍ നടന്മാര്‍ സഹിക്കാന്‍ കഴിയാത്ത രീതിയില്‍ പെരുമാറുന്നുവെന്നാണ് പരാതി.സിനിമാ സെറ്റുകളില്‍ താരങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.

ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനെതിരെയും നേരത്തേയും സമാനമായ വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും പിന്നീട് നീക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും താരങ്ങള്‍ ഇതേ പെരുമാറ്റം തുടരുന്നുവെന്നാണ് പരാതി. ‘ആർഡിഎക്‌സ്’ എന്ന പുതിയ സിനിമയുടെ എഡിറ്റിംഗിൽ വാശിപിടിച്ചും ഡബ്ബിങ്ങിന് എത്താതെയും ഷെയ്ന്‍ നിഗം നിസ്സഹകരിച്ചതും നേരത്തേ വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News