ഇവരുടെ അടുക്കളയില്‍ അല്ലല്ലോ മലയാള സിനിമ ഉണ്ടാക്കുന്നത്; ജോലിയുടെ കൂലി തരാതെ പറ്റുന്നവരെ പൂമാലയിട്ട് സ്വീകരിക്കാന്‍ കഴിയുമോ? ആരോപണങ്ങൾക്ക് മറുപടി നൽകി ശ്രീനാഥ്‌ ഭാസി

അഭിനയത്തിന്റെ കാര്യത്തിൽ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധേയനായ യുവ നടനാണ് ശ്രീനാഥ് ഭാസി. കിട്ടുന്ന കഥാപാത്രങ്ങൾ എല്ലാം തന്നെ ശ്രീനാഥ്‌ ഭാസി ഒന്നിനൊന്നു മികച്ചതാക്കി കയ്യടി നേടുന്നുണ്ട്.  അടുത്തിടെ ഏറെ വിവാദങ്ങൾക്കും നടന്റെ ചില പരാമർശങ്ങൾ ഇടയാക്കി. ലഹരി ആരോപണങ്ങൾ അടക്കം നടനെതിരെ ഉയർന്നിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുള്ള ലഹരി ആരോപണങ്ങൾക്ക് ശക്തമായി മറുപടി നൽകിയിരിക്കുകയാണ് താരം.

also read:പണിമുടക്കിന് പരിഹാരം; കെ എസ് ആർ ടി സിയിലെ തൊഴിലാളി യൂണിയനുകളുമായിട്ടുള്ള മന്ത്രിതല ചർച്ച ഇന്ന്

മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ശ്രീനാഥ് ഭാസി മാത്രമാണോ എന്നും ഇവരെന്തു കൊണ്ടാണ് ലഹരി ഉപയോഗിക്കുന്ന എല്ലാവരെപ്പറ്റിയും പറയാത്തത് എന്നും താരം ചോദിച്ചു. തനിക്കെതിരെ ലഹരി ആരോപണങ്ങള്‍ ഉയര്‍ത്തുന്ന അങ്കിള്‍മാരെല്ലാം വൈകീട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശസമ്മേളനം നടത്തുന്നവരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. അവര്‍ കഴിക്കുന്ന മദ്യം ലഹരിയല്ലേ? ഞാന്‍ മോശമായി പെരുമാറി എന്ന് പറയുന്നവര്‍ എന്നെ പറ്റിച്ചവരാണ്. പണം തരാതെ പറ്റിച്ചു കടന്നു കളഞ്ഞവരെ നേരില്‍ക്കണ്ടപ്പോഴാണ്. ജോലിയുടെ കൂലി തരാതെ പറ്റുന്നവരെ പൂമാലയിട്ട് സ്വീകരിക്കാന്‍ കഴിയുമോ എന്നും ശ്രീനാഥ് ഭാസി ചോദിക്കുന്നു.

പറ്റിച്ചവരോട് നിങ്ങള്‍ എങ്ങനെയാണ് പെരുമാറുക. അത്രയേ ഞാനും ചെയ്തുള്ളൂ. അഭിനയിക്കുന്നത് സിനിമയില്‍ മാത്രമാണ്. അതിനുപ്പുറത്ത് സാധാരണ മനുഷ്യനാണ് ഞാന്‍. അത്തരമൊരാളുടെ ദേഷ്യവും വിയോജിപ്പും പ്രതിഷേധവുമെല്ലാം പ്രതീക്ഷിക്കണം. അത്രയ്ക്ക് വിഷമമുണ്ട്. ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും ശ്രീനാഥ് ഭാസി പറയുന്നു.

also read:കാലവർഷക്കുറവ് രൂക്ഷമാകുന്നു; ഓഗസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് 90 ശതമാനം മഴയും കുറവ്

തനിക്കെതിരെ മാധ്യമങ്ങളില്‍ പറയുന്നവര്‍ എന്നെ വച്ച് സിനിമ ചെയ്യുന്നവര്‍ അല്ല. അഭിനയമാണ് എന്റെ ജോലി. ആ ജോലി ചെയ്യാനാണ് ഞാന്‍ സെറ്റില്‍ പോകുന്നത്. ജോലിയുമായി മുന്നോട്ട് പോകുന്നതു കൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയില്ലെന്നും ശ്രീനാഥ് ഭാസി വ്യക്തമാക്കി. തന്നെ മലയാള സിനിമയില്‍ വിലക്കും എന്ന് പറയുന്നവരുടെ അടുക്കളയില്‍ അല്ലല്ലോ മലയാള സിനിമ ഉണ്ടാക്കുന്നത് എന്ന് പറയുന്ന ശ്രീനാഥ് ഭാസി ചിലരെക്കുറിച്ച് എന്തെങ്കിലും പറയാം എന്ന രീതിയാണെന്നും. ഏത് ആരോപണത്തിനൊപ്പവും ലഹരി എന്ന് ചേര്‍ക്കാമെന്നാണ് ഇവരുടെ ധാരണയെന്നും താരം പറയുന്നു. ഒരു അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News