തന്നെ പോലൊരു ഭ്രാന്തനെ വെച്ച് നല്ല സിനിമ എടുക്കാൻ കൂട്ടുകാർക്ക് സാധിച്ചു, സൗബിന്‍ അല്ലാതെ വേറെയാരും ഞങ്ങളെ വെച്ച് ഇത്രയും പണം മുടക്കി സിനിമ ചെയ്യില്ല: ശ്രീനാഥ്‌ ഭാസി

ചിദംബരത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ ഓടുകയാണ്. ഇപ്പോഴിതാ സൗബിന്‍ അല്ലാതെ വേറെയാരും ഞങ്ങളെ വെച്ച് ഇത്രയും പണം മുടക്കി സിനിമ ചെയ്യില്ലെന്ന് പറഞ്ഞിരിക്കുകയാണ് ചിത്രത്തിലെ അഭിനേതാവ് കൂടിയായ നടൻ ശ്രീനാഥ്‌ ഭാസി.തന്നെ പോലൊരു ഭ്രാന്തനെ വെച്ച് നല്ല സിനിമ എടുക്കാൻ എന്റെ കൂട്ടുകാർക്ക് സാധിച്ചുവെന്നും ശ്രീനാഥ്‌ പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

ALSO READ:പേട്ടയിൽ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പ്രതിയുടെ ചിത്രം കൈരളിന്യൂസിന്

ഇടയ്ക്ക് ഒരു സിനിമയില്‍ നിന്ന് തന്നെ മാറ്റിയിരുന്നുവെന്നും തന്നെ വെച്ച് അത്രയും വലിയ സിനിമ ചെയ്താല്‍ ഓടുമോ എന്ന പേടിയാകാം അതിന് കാരണമെന്നും ശ്രീനാഥ് പറഞ്ഞു.

കൂടാതെ ‘മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ സഞ്ചരിച്ച സമയം തനിക്ക് ഒരു തെറാപ്പി പോലെ ആയിരുന്നുവെന്ന് നടൻ ശ്രീനാഥ്‌ ഭാസി. അന്ന് ഇന്റർ‌വ്യൂവിൽ റിയാക്ട് ചെയ്തശേഷം ഞാൻ പോയി മാപ്പ് പറഞ്ഞിരുന്നു. ആ സമയത്ത് കരഞ്ഞുപോയി എന്നും താൻ നന്നായി അഭിനയിക്കുന്നു എന്നായിരുന്നു അന്ന് പലരും പറഞ്ഞിരുന്നു എന്നും അങ്ങനെയാണ് വ്യാഖ്യാനം വന്നതെന്നും താരം പറഞ്ഞു. അതോടെ മനസിലാക്കി ഇനി സംസാരിക്കില്ല. പകരം പ്രവ‍ൃത്തിയിലൂടെ കാണിച്ചുകൊടുക്കുകയാണ് വേണ്ടതെന്ന്. സ്ട്ര​ഗിൾസ് ഒരിക്കലും അവസാനിക്കില്ല. പക്ഷെ മഞ്ഞുമ്മൽ വന്നതുകൊണ്ട് എനിക്ക് ആ സാഹചര്യത്തെ ഡീൽ ചെയ്യാൻ പറ്റി’, എന്നാണ് ശ്രീനാഥ് പറഞ്ഞത് .

ALSO READ:ദന്തൽ ചികിത്സാ രംഗത്ത് കേരളത്തെ ആഗോള ഹബ് ആക്കും: വീണ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News