‘നടക്കുന്നത് നീചമായ വേട്ടയാടല്‍’; എസ്ആര്‍ഐടി കമ്പനി കേരളം വിടുന്നു?

വിഷ്ണു തലവൂര്‍/ ദില്ലി ബ്യൂറോ

എഐ ക്യാമറ വിവാദത്തില്‍പ്പെട്ട എസ്ആര്‍ഐടി കമ്പനി കേരളം വിടുന്നതായി റിപ്പോര്‍ട്ട്. ഇപ്പോഴത്തെ വിവാദങ്ങള്‍ വേദനിപ്പിക്കുന്നുവെന്ന് എസ്ആര്‍ഐടി ചെയര്‍മാര്‍ മധു നമ്പ്യാര്‍ പറഞ്ഞു. മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്നത് നീചമായ വേട്ടയാടലാണെന്നും മാധ്യമ രാഷ്ട്രീയ വേട്ടയാടലിലെ തുടര്‍ന്നാണ് കേരളത്തിലെ ഇന്‍വെസ്റ്റ്മെന്റ് നിര്‍ത്തുന്നതെന്നും മധു നമ്പ്യാര്‍ പറയുന്നു.

കേരളത്തിലെ സര്‍ക്കാരില്‍ നിന്ന് കമ്പനിക്ക് ലഭിക്കുന്നത് മികച്ച പിന്തുണയാണ്. ഏതെങ്കിലും രീതിയിലുള്ള തൊഴില്‍ പ്രശ്നമോ, ട്രേഡ് യൂണിയന്‍ പ്രശ്നമോ കമ്പനിയിലില്ല. 820 കോടിയുടെ പ്രോജക്ട് അടുത്ത വര്‍ഷം തുടങ്ങാനിരുന്നതും ഉപേക്ഷിക്കുകയാണെന്നും എസ്ആര്‍ഐടി ചെയര്‍മാന്‍ ചൂണ്ടിക്കാട്ടുന്നു.

ആയിരത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് എസ്ആര്‍ഐടി. സുതാര്യമായ ടെന്‍ഡര്‍ നടപടികളാണ് കേരളത്തില്‍ ഉള്ളത്. അത് കണ്ടാണ് കെ ഫോണിലേക്കും വരുന്നത്. പ്രവര്‍ത്തി പരിചയം ഇല്ലാ എന്നത് കള്ള പ്രചാരണമാണ്. ഇന്ത്യയില്‍ 19 സംസ്ഥാനങ്ങളില്‍ പ്രോജക്ടുകള്‍ നടത്തുന്നുണ്ട്. പതിനെട്ടോളം രാജ്യങ്ങളില്‍ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. കമ്പനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. അത്രത്തോളം മനസ് വിഷമിപ്പിച്ചുവെന്നും എസ്ആര്‍ഐടി ചെയര്‍മാന്‍ മധു നമ്പ്യാര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News