’95 ദിവസങ്ങള്‍ മന്നത്തിന് മുമ്പില്‍ കാത്തുകിടന്നു’; ഷാരൂഖ് ഖാനെ കണ്ട സന്തോഷത്തില്‍ ആരാധകന്‍

ബോളിവുഡ് സൂപ്പര്‍ താരമായ ഷാരൂഖ് ഖാനെ കാണാന്‍ ജാര്‍ഖണ്ഡില്‍ നിന്നാണ് ശൈഖ് മുഹമ്മദ് അന്‍സാരി മുംബൈയിലെത്തിയത്. തന്റെ ആരാധനാപാത്രമായ ഷാരൂഖ് ഖാനെ കണ്ടൊരു ഫോട്ടോ എടുക്കണമെന്ന് മാത്രമായിരുന്നു ചിന്ത. ഇതിനായി മാസങ്ങളോളം മന്നത്തിന് പുറത്ത് ക്യാമ്പ് ചെയ്യുകയായിരുന്നു ശൈഖ് മുഹമ്മദ് അന്‍സാരി.

Shah Rukh Khan's Mannat: The remarkable history of Bollywood superstar's beloved mansion - Culture

നവംബര്‍ 2ന് ജന്മദിനം ആഘോഷിച്ച ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ സുരക്ഷാ കാരണങ്ങളാല്‍ മുംബൈയിലെ വസതിയായ മന്നത്തിന് പുറത്ത് ആരാധകരെ കാണുന്നത് ഒഴിവാക്കുകയായിരുന്നു. എന്നിരുന്നാലും, 95 ദിവസത്തിലേറെയായി തന്റെ വീടിന് പുറത്ത് ക്യാമ്പ് ചെയ്ത ജാര്‍ഖണ്ഡില്‍ നിന്നുള്ള കടുത്ത ആരാധകനെ കിംഗ് ഖാന്‍ നിരാശപ്പെടുത്തിയില്ല.

ജന്മനാട്ടിലെ കമ്പ്യൂട്ടര്‍ സെന്റര്‍ അടച്ചിട്ടാണ് ഇത്തരമൊരു ഭ്രമവുമായി ഭാര്യയും മക്കളുമുള്ള അന്‍സാരി ജാര്‍ഖണ്ഡില്‍ നിന്ന് പുറപ്പെട്ടത്. 95 ദിവസങ്ങളോളം താരത്തിന്റെ ബാന്ദ്രയിലെ വീടിന് മുന്നില്‍ തമ്പടിച്ച ശേഷമാണ് ആഗ്രഹം സാധിച്ചത്. ഉറക്കമെല്ലാം സ്വന്തം വാഹനത്തില്‍ തന്നെയായിരുന്നു. 95 ദിവസത്തിലേറെയായി മന്നത്തിന് പുറത്ത് ക്യാമ്പ് ചെയ്ത ആരാധകനെ ജന്മദിന ആഘോഷങ്ങള്‍ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News