“നിങ്ങൾ ഒരു അപൂർവ ഹൃദയമാണ്”; അച്ഛന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് ശ്രുതി ഹാസൻ

നടൻ കമൽഹാസന്റെ ജന്മദിനത്തിൽ ജന്മദിനാശംസകൾ നേർന്ന് മകളും നടിയുമായ ശ്രുതി ഹാസൻ. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ശ്രുതി ഹാസൻ ഉലകനായകന് പിറന്നാൾ ആശംസകൾ നേർന്നത്. കമൽ ഹാസനെ “OG റോക്ക് സ്റ്റാർ” എന്ന് വിളിച്ചു കൊണ്ടാണ് ശ്രുതി എഴുതി തുടങ്ങുന്നത്. “എന്റെ പ്രിയപ്പെട്ട അപ്പ ഹാപ്പി ഹാപ്പി ബർത്ത്ഡേ !!!!! നിങ്ങൾ ലോകത്തോട് വളരെ ഉദാരമായി പങ്കിടുന്ന സ്നേഹവും ആശയങ്ങളും നിറഞ്ഞ ഒരു അപൂർവ ഹൃദയവും മനസ്സുമാണ്. നിങ്ങളാണ് ഏറ്റവും മികച്ചത്. അങ്ങനെ തുടങ്ങുന്നു കുറിപ്പ്. അച്ഛാ, നിങ്ങൾ ശരിക്കും എല്ലാ കാര്യങ്ങളുടെയും OG റോക്ക് സ്റ്റാർ ആണ്”… എന്നിങ്ങനെ ആ പിറന്നാൾ ആശസാ കുറിപ്പ് അവസാനിക്കുന്നു.

Also Read; കാർത്തിയോട് തനിക്ക് അസൂയ; കാരണം വെളിപ്പെടുത്തി സൂര്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here