മുപ്പതാം വയസില്‍ ബോഡി ബില്‍ഡറുടെ മരണം; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഭാര്യ

മുന്‍ മിസ്റ്റര്‍ തമിഴ്‌നാടും ബോഡി ബില്‍ഡറുമായ അരവിന്ദ് ശേഖറിന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഭാര്യയും നടിയുമായ ശ്രുതി ഷണ്‍മുഖപ്രിയ. ഫിറ്റ്‌നസ് വിദഗ്ധനായിരുന്ന അരവിന്ദ് ശേഖര്‍ കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതം മൂലം മരിച്ചത്. ബുധനാഴ്ച വീട്ടില്‍വെച്ച് അരവിന്ദിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Also read- മരിച്ചാല്‍ പുനര്‍ജീവിപ്പിക്കുമെന്ന് അവകാശവാദം; വയോധികയെ അടിച്ച് കൊന്നു

ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ഈ സമയത്ത് വ്യാജ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കരുതെന്നും ശ്രുതി സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥിച്ചു. വെല്ലുവിളിയേറിയ സമയത്ത് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിലാക്കരുത്. പ്രത്യേകിച്ച് കുടുംബത്തിലെ പ്രായമായവരാണു വിഷമിക്കുന്നത്. അനാവശ്യമായ വിവരങ്ങള്‍ ലൈക്കിനും ഷെയറിനും വേണ്ടി പങ്കുവെയ്ക്കരുതെന്നും ശ്രുതി ആവശ്യപ്പെട്ടു.

Also read- ഭീഷണിപ്പെടുത്തി പണംതട്ടി; പെരിന്തല്‍മണ്ണ മലയാളം ടെലിവിഷന്‍ തിരൂര്‍ ബ്യൂറോ ചീഫ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

ശരീരഭാരം നിയന്ത്രിക്കുന്നതിനെപ്പറ്റി അരവിന്ദ് നടത്തിയിരുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയായിരുന്നു. അരവിന്ദിന്റെ അപ്രതീക്ഷിത മരണം ആരാധകരെ ഞെട്ടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News