തമിഴ്‌നാട്ടിൽ മലയാളി അധ്യാപികയുടെ മരണത്തിൽ അന്വേഷണം; ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തമിഴ്‌നാട്ടിൽ മലയാളി അധ്യാപിക ആത്മഹത്യാ ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഭര്‍തൃമാതാവിന്റെ പീഡനത്തിനെ തുടർന്നാണ് ജീവനൊടുക്കുന്നുവെന്ന് ശ്രുതി മാതാപിതാക്കളെ അറിയിച്ചിരുന്നു. ശ്രുതിയുടെ ഭർത്താവ് ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥനാണ്. ആറ് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. മകളുടെ മരണത്തിൽ ശ്രുതിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ ശുചീന്ദ്രം പൊലീസും ആര്‍ഡിഒ കാളീശ്വരിയും വീട്ടിലെത്തി കാര്‍ത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു. ഇതിനു പിന്നാലെയാണ് ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്.

Also read:ദില്ലിയിൽ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് വിലക്ക്; അധ്യാപകർക്കും ബാധകം

അതേസമയം, ശ്രുതിയുടെ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി ശ്രുതിയുടെ വീട്ടുകാർ നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞു കാർത്തിക്കിന്റെ അമ്മ ശ്രുതിയോട് നിരന്തരം പ്രശനമുണ്ടാക്കുമായിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.ശബ്ദസന്ദേശത്തിൽ ഭർതൃമാതാവ് എച്ചിൽപാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചതായും ശ്രുതി വെളിപ്പെടുത്തുന്നു. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും ശ്രുതി പറയുന്നു. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിക്കുകയാണ്. പക്ഷെ മടങ്ങിപ്പോയി വീട്ടുകാർക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതിയുടെ ഫോൺ സന്ദേശത്തിൽ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News