‘മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുകയാണ് മലയാളം, അസൂയയോടെ ഞാന്‍ അത് സമ്മതിക്കുന്നു’; രാജമൗലി

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംവിധായകരിലൊരാളാണ് രാജമൗലി. ബാഹുബലി പോലുള്ള ഒരു ചിത്രത്തിന്റെ നായകന്‍ ഇപ്പോഴിതാ മലയാള സിനിമയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. ഹൈദരാബാദില്‍ നടന്ന പ്രേമലുവിന്റെ സക്‌സസ് സെലിബ്രേഷനു ഇടയിലായിരുന്നു രാജമൗലിയുടെ വാക്കുകള്‍.

‘മികച്ച അഭിനേതാക്കളെ സൃഷ്ടിക്കുകയാണ് മലയാളം സിനിമാ വ്യവസായം, അത് അസൂയയോടെയും വേദനയോടെയും ഞാന്‍ സമ്മതിക്കുന്നു. ഈ ചിത്രത്തിലും അവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്,’ രാജമൗലി പറഞ്ഞു. മമിത ബൈജുവിനെ സായ് പല്ലവിയുമായും ഗീതാഞ്ജലിയുമായും താരതമ്യം ചെയ്തുകൊണ്ട് ആ തലത്തില്‍ ശ്രദ്ധ നേടാന്‍ സാധ്യതയുണ്ട് മമിതയ്‌ക്കെന്നും രാജമൗലി വിലയിരുത്തുന്നു. പ്രേമലു തന്നെ സംബന്ധിച്ച് ചിരിപ്പൂരമായിരുന്നുവെന്നും രാജമൗലി പറയുന്നു.

Also Read: ബിജെപി രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

തെലുങ്കില്‍ പ്രേമലുവിന്റെ ഡബ്ബിംഗ് അവകാശം സ്വന്തമാക്കിയത് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയനാണ്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് മാര്‍ച്ച് 8നാണ് തിയേറ്ററുകളിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News