ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു; ഈ മലയാളം ചിത്രത്തെ പ്രശംസിച്ച് സാക്ഷാൽ രാജമൗലി

ഏറെ കാലത്തിന് ശേഷം മലയാളികളെ ചിരിപ്പിച്ച ചിത്രമാണ് ഗിരീഷ്‌ എഡി സംവിധാനം ചെയ്ത ‘പ്രേമലു’. ഇപ്പോഴിതാ ‘പ്രേമലു’ സിനിമയെ പ്രശംസിച്ച് എസ്. എസ്. രാജമൗലി സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറൽ ആയിരിക്കുകയാണ്. പ്രേമലു തെലുങ്കിൽ ചെയ്തതിൽ സന്തോഷം അറിയിച്ചു. മൂന്ന് നാല് വരികൾ ഉള്ള പോസ്റ്റിൽ സിനിമയിലെ കഥാപാത്രങ്ങളോടുള്ള ഇഷ്ടവും പ്രിയ സംവിധായകൻ പറയുന്നുണ്ട്.

‘ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു.  എഴുത്തുകാരൻറെ കഴിവിനെയും പ്രശംസിച്ചു. അതുപോലെ തന്നെ സിനിമയുടെ ട്രെയിലറിൽ തന്നെ റീനു എന്ന പെൺകുട്ടിയെ ഇഷ്‌പ്പെട്ടു. സച്ചിൻ പ്രിയങ്കരൻ ആണ്. പക്ഷെ തനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് ആദിയെയാണ്’- അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

അതേസമയം രാജമൗലിയുടെ പോസ്റ്റിന് ചുവടെ പ്രേമലുവിന്റെ സംവിധായകൻ ഗിരിഷ് എ.ഡിയും ആദിയായി അഭിനയിച്ച ശ്യാം മോഹനും നന്ദി അറിയിക്കുകയും ചെയ്തു

ALSO READ: കുടുംബശ്രീ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം: മന്ത്രി എം ബി രാജേഷ്

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രം  ഫെബ്രുവരി 9-നാണ് പ്രേമലു റിലീസ് ആയത്.

നസ്‌ലെന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാന്റിക്‌ കോമഡി എന്റര്‍ടൈനര്‍ ആണ്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ: തല ആശുപത്രിയിൽ; ആരാധകർ ആശങ്കയിൽ

അജ്മൽ സാബു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ എഡിറ്റിങ് ആകാശ് ജോസഫ് വർഗീസും കലാ സംവിധാനം വിനോദ് രവീന്ദ്രനും കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്ണനും മേക്കപ്പ് റോണക്സ് സേവ്യറും ആക്ഷൻ ജോളി ബാസ്റ്റിനും ആണ്. ശ്രീജിത്ത് ഡാൻസിറ്റി കൊറിയോഗ്രഫിയും സേവ്യർ റിച്ചാർഡ് പ്രൊഡക്ഷൻ കൺട്രോളറായും എഗ് വൈറ്റ് വിഎഫ്എക്സ് വി എഫ് എക്സും നിർവഹിച്ചു. ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News