എസ്എസ്‌സി ജിഡി പരീക്ഷ ഫെബ്രുവരിയില്‍; സിറ്റി സ്ലിപ് വരുന്ന സമയം അറിയാം

ssc-gd-exam-admit-card

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്എസ്‌സി) നടത്തുന്ന ജിഡി പരീക്ഷ ഫെബ്രുവരിയിൽ നടക്കും. സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സ് (CAPF), SSF എന്നിവയില്‍ കോണ്‍സ്റ്റബിള്‍ (GD), അസം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ (GD), നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ ശിപായ് എന്നീ തസ്തികകളിലേക്കുള്ള പരീക്ഷയാണ്. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് എസ്എസ്‌സിയുടെ പ്രാദേശിക വെബ്സൈറ്റുകളില്‍ പുറത്തിറക്കും.

ഫെബ്രുവരി 4, 5, 6, 7, 8, 9, 10, 11, 12, 13, 17, 18, 19, 20, 21, 22, 25 തീയതികളിലാണ് പരീക്ഷ. അഡ്മിറ്റ് കാര്‍ഡിന് മുമ്പ്, കമ്മീഷന്‍ ഏത് നഗരത്തിലാണ് പരീക്ഷാകേന്ദ്രമെന്ന സ്ലിപ്പ് പുറത്തിറക്കും. അഡ്മിറ്റ് കാര്‍ഡിൽ പരീക്ഷാ കേന്ദ്രത്തിന്റെ പേരും വിലാസവും, പരീക്ഷാ തീയതി, പേപ്പര്‍ സമയം, റിപ്പോര്‍ട്ടിങ് സമയം, പരീക്ഷാ ദിവസത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ മുതലായവ അറിയാം. മലയാളത്തിൽ അടക്കം പരീക്ഷ എഴുതാം.

Read Also: കെൽട്രോണിൽ ജേർണലിസം പഠിക്കാം; ഇപ്പോൾ അപേക്ഷിക്കാം

എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

  • നിങ്ങളുടെ പ്രദേശത്തിനുള്ള പരീക്ഷ എസ്എസ്‌സി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  • ഹോം പേജില്‍ നല്‍കിയ കോണ്‍സ്റ്റബിള്‍ ജിഡി അഡ്മിറ്റ് കാര്‍ഡ്/പരീക്ഷാ സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ലിങ്ക് തുറക്കുക
  • ആവശ്യപ്പെട്ട ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കുക
  • അഡ്മിറ്റ് കാര്‍ഡ് അല്ലെങ്കില്‍ പരീക്ഷാ നഗര ഇന്റിമേഷന്‍ സ്ലിപ്പ് സമര്‍പ്പിച്ച് ഡൗണ്‍ലോഡ് ചെയ്യുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News