‘പഠിച്ച് തുടങ്ങിക്കോളൂ…’; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

EXAM UGC NET

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 3 മുതൽ 26 വരെയാണ് രണ്ടു പരീക്ഷകളും നടക്കുക. മെയ് മൂന്നാം വാരം ഫലപ്രഖ്യാപനവും ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2025 മാർച്ചിൽ നടക്കുന്ന എസ്.എസ്എൽസി പരീക്ഷകൾക്കുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

Also Read; 2024 എഴുത്തച്ഛൻ പുരസ്കാരം എൻഎസ് മാധവന്

ജനുവരി 20 മുതൽ 30 വരെ ഐറ്റി മോഡൽ പരീക്ഷയും ഫെബ്രുവരി 1 മുതൽ 14 വരെ ഐറ്റി പൊതു പരീക്ഷയും നടത്തും. ഫെബ്രുവരി 17 മുതൽ 21 വരെയുള്ള തീയതികളിൽ എസ്എസ്എൽസി മോഡൽ പരീക്ഷയും മാർച്ച് 3 മുതൽ 26 വരെയുള്ള തീയതികളിൽ എസ്എസ്എൽസി പരീക്ഷയും നടത്തും. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണ്ണയം 72 ക്യാമ്പുകളിലായി പൂർത്തീകരിയ്ക്കും. മൂല്യനിർണ്ണയ ക്യാമ്പുകൾ ഏപ്രിൽ 8 ന് ആരംഭിച്ച് 28 ന് അവസാനിക്കും.

Also Read; കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് പുതിയ സെക്രട്ടറി; രാജേഷ് കുമാർ സിംഗ് ഐഎഎസ് ചുമതലയേറ്റു

മെയ് മൂന്നാം വാരത്തിനുള്ളിൽ എസ്എസ്എൽസി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് വൺ പരീക്ഷകൾ മാർച്ച് 6 മുതൽ മാർച്ച് 29 വരെയും പ്ലസ് ടു പരീക്ഷകൾ മാർച്ച് 3 മുതൽ മാർച്ച് 26 വരെയുള്ള ദിവസങ്ങളിലും നടത്തും. ഒന്നു മുതൽ ഒൻപത് വരെയുളള വാർഷിക പരീക്ഷകൾ ഫെബ്രുവരി 20 ന് ശേഷമാണ് നടത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News