ക്ലാസ് ഫോട്ടോയ്ക് പകരം കല്ല്യാണ ഫോട്ടോ, മൂന്ന് പതിറ്റാണ്ടിനു ശേഷം രാജേഷും ഷൈനിയും ഒന്നിച്ചു, അതേ സ്കൂളിലെ വിവാഹപന്തലിൽ

മൂന്ന് പതിറ്റാണ്ടിന് ശേഷം നടന്ന പൂർവ വിദ്യാർത്ഥി സംഗമം ചെന്നെത്തിയത് കല്യാണ പന്തലിൽ. അതും പഠിച്ച സ്കൂൾ തന്നെ കല്യാണ വേദിയും. കണ്ണൂരിലെ രാജേഷും ഷൈനിയുമാണ് സ്കൂൾ ജീവിതം കഴിഞ്ഞ് 33 വർഷത്തിന് ശേഷം ജീവിതത്തിൽ ഒന്നിച്ചത്.

ALSO READ: മിഗ്ജൗമ് ചുഴലികാറ്റ്; ദുരന്തനിവാരണ സേന സജ്ജമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചാല ഹയർ സെക്കൻഡറി സ്കൂളിലെ 90ലേ എസ്എസ്എൽസി ബാച്ചുകാർ ജൂണിൽ ഒത്തുകൂടിയിരുന്നു. 33 വർഷത്തിനുശേഷം പത്ത് ബിയിലെ ഷൈനിയും രാജേഷും വീണ്ടും കണ്ടു.ഇരുവരും വിവാഹിതരല്ലെന്ന് അറിഞ്ഞപ്പോൾ കല്യാണം കഴിക്കാൻ ഇരുവരും സമ്മതിക്കുകയായിരുന്നു.കൂട്ടുകാർ തന്നെ ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങിയതോടെ ക്ലാസ് ഫോട്ടോയ്ക് പകരം ഒരു കല്ല്യാണ ഫോട്ടോ തന്നെ കിട്ടി.ഒപ്പം കൂട്ടുകാർ പങ്കാളിയായതിന്റെ സന്തോഷത്തിൽ രാജേഷും ഷൈനിയും.

ALSO READ: ഡോ. എം കുഞ്ഞാമന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് നടക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News