എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷാ ഫലം വിദ്യാഭ്യാസ  മന്ത്രി വി ശിവന്‍കുട്ടി  പ്രഖ്യാപിച്ചു.  4,27,153 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എ‍ഴുതിയത്. 99.69 ആണ് വിജയ ശതമാനം. 71831 വിദ്യാര്‍ത്ഥികള്‍ക്ക് മു‍ഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ്  ലഭിച്ചു.

വിജയ ശതമാനം കൂടുതലുള്ള റവന്യു ജില്ല  കോട്ടയം 99.92 ശതമാനമാണ്. ഏറ്റവും  കുറവ്  തിരുവനന്തപുരം ജില്ലയിലാണ്. 99.08ശതമാനം ആണ്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയത്  മലപ്പുറം ജില്ലയില്‍. 4934 വിദ്യാര്‍ത്ഥികള്‍ക്കാണ് എപ്ലസ്. ശതമാനം കൂടുതൽ ഉള്ള വിദ്യാഭ്യാസ ജില്ല പാലയാണ്(100 ശതമാനം).

പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. പരീക്ഷയില്‍ വിജയിച്ച എല്ലാവരെയും മന്ത്രി അനുമോദിച്ചു. നാലുമണി മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിപറഞ്ഞു.

ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ 

http://www.prd.kerala.gov.in
http://www.result.kerala.gov.in

https://sslcexam.kerala.gov.in

http://www.results.kite.kerala.gov.in

https://pareekshabhavan.kerala.gov.in

എസ്എസ്എൽസി / ഹയർ സെക്കൻഡറി/ വിഎച്ച്എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി. എസ്എസ്എൽസിയുടെ വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും’റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ‘Saphalam 2024’ എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News