എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഫലമറിയുന്നതിനായി വിപുലമായ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്.

ALSO READ: ഗുജറാത്തിലടക്കം പോളിംഗ് ശതമാനം കുറവ്, ബിജെപി ശക്തികേന്ദ്രങ്ങളിൽ വലിയ ആശങ്ക, മോദി വീഴുമോ? ഇന്ത്യ മുന്നണി വാഴുമോ?

4,27,105 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി 10,863 അധ്യാപകർ മൂല്യനിർണ്ണയം പൂത്തിയാക്കി. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായാണ് മൂല്യനിർണ്ണയം പൂർത്തിയാക്കിയത്. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി. വൈകുന്നേരം മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫല പ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 25 നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്. ഫലപ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ വെബ്സൈറ്റിൽ വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും. ഇതിനായി കൈറ്റിൻ്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വെബ്സൈറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്.

ALSO READ: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News