എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കമാകും

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാർഥികൾ ആണ് പരീക്ഷ എഴുതുക. ടിഎച്ച്എസ്എൽസി, ആർട് എച്ച്എസ്എസ് പരീക്ഷകളും ഇന്ന് ആണ് തുടങ്ങുക.ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക.രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് ആണ് പരീക്ഷ അവസാനിക്കുക.

ALSO READ: പ്രവാസികളായ കുട്ടികൾക്ക് പത്താം ക്ലാസ് തുല്യതാ പരീക്ഷയൊരുക്കി മലയാളം മിഷൻ

അതേസമയം പരീക്ഷ, സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എല്ലാ കുട്ടികളും ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് മന്ത്രി ആശംസകളും നേർന്നു.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി നിർണയ ചർച്ചകൾക്കായി കെ സുധാകരനും വി ഡി സതീശനും ദില്ലിയിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News