എസ്എസ്എല്‍സി പരീക്ഷക്ക് നാളെ തുടക്കമാകും. കേരളം, ലക്ഷദ്വീപ്, ഗള്‍ഫ് എന്നീ മേഖലകളിലായി നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ആശംസകള്‍ നേരുന്നൂവെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
രാജ്യത്തെ അകത്തും പുറത്തുമുള്ള 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 477205 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ,എച്ച്.എല്‍.എസി പരീക്ഷകള്‍ എഴുതും. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസ്സുകളിലെ കുട്ടികള്‍ക്കുള്ള അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ അച്ചടിപൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു.
Also Read: മോദിയുടെ ഏകാധിപത്യത്തെ ചെറുത്തില്ലെങ്കില്‍ രാജ്യത്തെ രക്ഷിക്കാനാവില്ല: സീതാറാം യെച്ചൂരി
കുട്ടികളുടെ വ്യക്തിഗത മികവുകളും വിദ്യാലയ മികവുകളും രക്ഷിതാക്കളുടെയും പൊതു സമൂഹത്തിന്റെയും മുന്നില്‍ അവതരിപ്പിക്കുന്ന പഠനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 11 ന് നടക്കുമെന്നും മന്ത്രി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here