എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഈ മാസം 19ന് ആരംഭിക്കും

എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഈ മാസം 19-ന് ആരംഭിച്ച് 23-ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം രണ്ടുമണി മുതല്‍ 3.45 വരെയുമാണ് പരീക്ഷാ സമയം. പൊതുപരീക്ഷ മാര്‍ച്ച് 4 മുതല്‍ 25 വരെയാകും നടക്കുക. രാവിലെ 9.30 മുതലാണ് പരീക്ഷ ആരംഭിക്കുക.

ഹയര്‍ സെക്കന്‍ഡറി

ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് 26-ന് അവസാനിക്കും. രാവിലെ 9.30-ന് പരീക്ഷ തുടങ്ങും. ഫെബ്രുവരി 15-ന് തുടങ്ങിയ മോഡല്‍ പരീക്ഷകള്‍ 21-ന് സമാപിക്കും.

ALSO READ:ലോക്സഭ തെരഞ്ഞെടുപ്പ്; കോട്ടയത്ത് ഫ്രാൻസിസ് ജോർജ് യു ഡി എഫ് സ്ഥാനാർത്ഥി

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് 26-ന് സമാപിക്കും. രാവിലെ 9.30 മുതല്‍ പരീക്ഷകള്‍ തുടങ്ങും. ഇപ്പോള്‍ നടക്കുന്ന മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 21-ന് അവസാനിക്കും.

ALSO READ:കൊല്ലത്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികള്‍; സ്ത്രീ മരിച്ചു

പൊതുപരീക്ഷകള്‍

ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ പൊതുപരീക്ഷ മാര്‍ച്ച് ഒന്നിന് തുടങ്ങി 27-ന് അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News