എസ്എസ്എല്‍ സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു; മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു

എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തു.14 ജില്ലകളിലെയും കളക്ടര്‍മാരുടെയും ജില്ലകളിലെ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥരുടെയും യോഗമാണ് വിളിച്ചു ചേര്‍ത്തത്.

ALSO READ ; ഐപിഎല്‍ മാമാങ്കം; തീയതി പ്രഖ്യാപിച്ചു; മത്സരം പൂര്‍ണമായും ഇന്ത്യയില്‍ തന്നെ

എസ്.എസ്.എല്‍.സി., ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് മാസം വിവിധ തീയതികളിലായി ആരംഭിക്കുകയാണ്. ഇതില്‍ എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 4 ന് ആരംഭിച്ച് മാര്‍ച്ച് 25 ന് അവസാനിക്കും. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 1 ന് ആരംഭിച്ച് മാര്‍ച്ച് 26 ന് ആണ് അവസാനിക്കുന്നത്. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ കേരളം, ലക്ഷദ്വീപ്,ഗള്‍ഫ് എന്നീ മേഖലകളിലെ വിവിധ സെന്ററുകളില്‍ നടക്കുന്നുണ്ട്.

ALSO READ ; സര്‍ഫറാസിന്റെ പിതാവിന് ‘ഥാര്‍’ നല്‍കാന്‍ ആഗ്രഹിക്കുന്നു; കാരണം വ്യക്തമാക്കി ആനന്ദ് മഹീന്ദ്ര

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ആകെ 2971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.ഹയര്‍ സെക്കന്ററി പരീക്ഷയ്ക്ക് 2017 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷം 4,15,044 വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷം 4,44,097 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 389 പരീക്ഷാ കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷം 27,770 കുട്ടികളും രണ്ടാംവര്‍ഷം 29,337 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്ക് കേരളത്തില്‍ മാത്രമേ സെന്ററുകള്‍ ഉള്ളൂ.

ALSO READ ; കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനപ്പെട്ടത് പശ്ചിമതീര കനാല്‍ നവീകരണം: മുഖ്യമന്ത്രി

എസ്.എസ്.എല്‍.സി. പരീക്ഷാ നടത്തിപ്പിന്റെ ഭാഗമായി രണ്ട് ദിവസമായി പോലീസ് അകമ്പടിയോടെ ചോദ്യപേപ്പര്‍ വിതരണം നടന്നു വരികയാണ്. കൂടാതെ കേരളത്തിലെ 41 വിദ്യാഭ്യാസ ജില്ലാ ഓഫീസുകളിലെ സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന ചോദ്യ പേപ്പറുകള്‍ക്ക് മാര്‍ച്ച് 25 വരെ പോലീസ് സംരക്ഷണം ഉണ്ടാകും. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ ചോദ്യ പേപ്പറുകള്‍ അതത് സ്‌കൂളുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കി സൂക്ഷിക്കും.

ALSO READ ; മലയോരത്തെ സുവർണ പാത; പുലിക്കുരുമ്പ-പുറഞ്ഞാൺ റോഡ് യാഥാർത്ഥ്യമായി

പ്രസ്തുത മുറികളില്‍ സി.സി.റ്റി.വി. സംവിധാനം സ്ഥാപിച്ചിട്ടുണ്ട് എന്ന കാര്യം നേരിട്ടുള്ള പരിശോധനയിലൂടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ലഭ്യമാക്കണം. എല്ലാ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും പോലീസിന്റെ പ്രത്യേക സുരക്ഷാ പരിശോധന അനിവാര്യമാണ്. എസ്.എസ്.എല്‍.സി. പരീക്ഷയുടെ ചോദ്യ പേപ്പറുകള്‍ ട്രഷറികളിലും ബാങ്കുകളിലുമായാണ് സൂക്ഷിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ സാധാരണ പരീക്ഷ സമയത്തിന് മുമ്പേ ചോദ്യപേപ്പര്‍ ബണ്ടിലുകള്‍ ഓരോ വിദ്യാഭ്യാസ ജില്ലയേയും പ്രത്യേക ക്ലസ്റ്ററുകളായി തിരിച്ച് ആ ക്ലസ്റ്ററുകളുടെ ചുമതലയുള്ള വിതരണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറേണ്ടതുണ്ട്.

ALSO  READ ; രാജ്യത്തെ ആദ്യ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം; ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാന്‍ ഇനി നീലക്കവർ

ചോദ്യപേപ്പറുകള്‍ സമയനിഷ്ഠ പാലിച്ച് വിതരണം നടത്തുന്നതിന് ഓരോ ജില്ലയിലേയും ലീഡ് ബാങ്ക് മാനേജര്‍മാര്‍ ബന്ധപ്പെട്ട ബാങ്കുകള്‍ക്കും ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ മറ്റു ട്രഷറികള്‍ക്കും കൃത്യമായ നിര്‍ദ്ദേശം നല്‍കേണ്ടതുണ്ട്. അതുപോലെ തന്നെ ഓരോ ദിവസത്തെയും ഉത്തരക്കടലാസ് ബണ്ടിലുകള്‍ അതേ ദിവസം തന്നെ പോസ്റ്റാഫിസുകളില്‍ എത്തിക്കേണ്ടതുണ്ട്. സ്‌കൂളുകളില്‍ നിന്നും ഉത്തരക്കടലാസുകള്‍ എത്തുന്ന സമയം വരെ പോസ്റ്റാഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം ചീഫ് പോസ്റ്റുമാസ്റ്റര്‍ ജനറലിന് നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
2024 ഏപ്രില്‍ മാസം ആരംഭിക്കുന്ന പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് പോലീസിന്റെ ഭാഗത്തു നിന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തേണ്ടതുണ്ട്.

ALSO READ; കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനപ്പെട്ടത് പശ്ചിമതീര കനാല്‍ നവീകരണം: മുഖ്യമന്ത്രി

ഹയര്‍ സെക്കന്ററിയില്‍ എഴുപത്തി ഏഴും എസ്.എസ്.എല്‍.സി.ക്ക് എഴുപതും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയ്ക്ക് എട്ടും മൂല്യനിര്‍ണ്ണയ ക്യാമ്പുകളാണുള്ളത്. മൂല്യനിര്‍ണ്ണയ ക്യാമ്പുകളുടെ സമയബന്ധിതമായ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തലത്തില്‍ കൃത്യമായ പരിശോധന ഇടവേളകളില്ലാതെ നടത്തി റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി യോഗത്തില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News