എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്; ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മെയ് 9ന്

2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. ഫലപ്രഖ്യാപനം മെയ് 8 ന് ഉച്ചയ്ക്ക് ശേഷം 3.00 മണിക്ക് നടത്തും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്.
ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. എസ്എസ്എൽസി പരീക്ഷാ ഫലം ഇനി പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.

Also Read: ‘ഊഹാപോഹങ്ങളുടെ മുന്‍വിധികളുടെയോ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കഴിയില്ല’; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ വിധി പകര്‍പ്പ് പുറത്ത്

1. https://pareekshabhavan.kerala.gov.in

2. www.prd.kerala.gov.in

3. https://sslcexam.kerala.gov.in

4. www.results.kite.kerala.gov.in

2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 വ്യാഴാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഈ ഫലപ്രഖ്യാപനവും നടത്തുന്നത്. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇനി പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.

Also Read: 20 രൂപയ്ക്ക് ഊണും മൂന്ന് രൂപയ്ക്ക് വെള്ളവും; ബജറ്റ് ഫ്രണ്ട്‌ലിയായി ഇന്ത്യൻ റെയിൽവേ

1.www.keralaresults.nic.in

2.www.prd.kerala.gov.in

3.www.result.kerala.gov.in

4.www.examresults.kerala.gov.in

5.www.results.kite.kerala.gov.in

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം ഇനി പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.

1. www.keralaresults.nic.in

2. www.vhse.kerala.gov.in

3. www.results.kite.kerala.gov.in

4. www.prd.kerala.gov.in

5. www.results.kerala.nic.in

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News