റെക്കോര്‍ഡ് വിജയവുമായി എസ് എസ് എല്‍ സി പരീക്ഷാഫലം. 99.70 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ .44 ശതമാനത്തിന്റെ വര്‍ധനവ്. 68604 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിജയം കണ്ണൂര്‍ ജില്ലയിലും കുറവ് വയനാട്ടിലുമാണ്. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയിലും. അടുത്ത ആഴ്ചയോടെ പ്രസ് വണ്‍ പ്രവേശനത്തിന്റെ പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.
4,19,128 പേര്‍ പരീക്ഷ എഴുതിയതില്‍ 4,17,864 പേരാണ് ഇത്തവണ റെക്കോര്‍ഡ് നേട്ടം കൊയ്ത് ഉന്നതപഠനത്തിന് അര്‍ഹത നേടിയത്. സേ പരീക്ഷകള്‍ ജൂണ്‍ 7 മുതല്‍ 14 വരെയായി നടക്കും. ഫലപ്രഖ്യാപനം ജൂണ്‍ അവസാനം. അടുത്ത ആഴ്ചയോടെ പ്രസ് വണ്‍ പ്രവേശനത്തിന്റെ പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയത് 68604 പേര്‍. കഴിഞ്ഞ വര്‍ഷം 44363 പേര്‍ ആയിരുന്നു. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂര്‍. 99.94 ശതമാനം. കുറവ് വയനാട്, 98.41ശതമാനം. വിദ്യാഭ്യാസ ജില്ലകളില്‍ മുന്നില്‍ പാലയും മുവാറ്റുപുഴയുമാണ്. 100 ശതമാനം വീതം വിജയം.
കുറവ് വയനാട്, 98.41ശതമാനം. രണ്ടു വല്‍ഷങ്ങള്‍ക്ക് ശേഷം ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ചപ്പോള്‍ 1,38,086 പേര്‍ക്കാണ് ആനുകൂല്യം ലഭിച്ചത്. 24422 പേര്‍ ഇതിലൂടെ എല്ലാ വിഷയങ്ങള്‍ക്കും എ + നേടി. ഗള്‍ഫ് മേഖലയില്‍ വിജയം 97.3 ശതമാനവും ലക്ഷദ്വീപില്‍ 97.92 ശതമാനവുമാണ്. നൂറുമേനി വിജയം നേടിയ സ്‌കൂളുകളുടെ എണ്ണവും ഇത്തവണ വര്‍ധിച്ചു.
സര്‍ക്കാര്‍ സ്‌കൂളുകള്‍ 951, എയ്ഡഡ് സ്‌കൂളുകള്‍ 1191, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ 439. പുനര്‍മൂല്യനിര്‍ണയം, സൂക്ഷപരിശോധന എന്നിവയ്ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് നാളെ മുതല്‍ ഈ മാസം 25 വരെ അപേക്ഷിക്കാം. എസ് എസ് എല്‍ സി ഹിയറിംഗ് ഇംപേര്‍ഡില്‍ 99.55ഉം ടി എച്ച് എസ് എല്‍ സിയില്‍ 99.9ഉം എഎച്ച്എസ് എല്‍സിയില്‍ 88.33 ശതമാനമാണ് ഇത്തവണ വിജയം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here