മതസൗഹാര്‍ദം വിളിച്ചോതി പത്തനംത്തിട്ട കോന്നി പള്ളിയിലെ പെരുന്നാള്‍ പ്രദിക്ഷണം

മതസൗഹാര്‍ദം വിളിച്ചോതി പത്തനംത്തിട്ട കോന്നി പള്ളിയിലെ പെരുന്നാള്‍ പ്രദിക്ഷണം. പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ പ്രദിക്ഷണത്തിലാണ് ഈ മനോഹര കാഴ്ച കാണാന്‍ സാധിച്ചത്. കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നിന്നും ആരംഭിച്ച് മുരങ്ങമംഗലം വഴി മഞ്ഞകടമ്പ ജംഗ്ഷനില്‍ എത്തി അവിടെ നിന്നും തിരിച്ച് പള്ളിയില്‍ എത്തുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ നടത്തിയത്.

മുരങ്ങമംഗലം ശ്രീമഹാദേവ ക്ഷേത്രത്തിന് മുന്‍പിലുടെ പ്രദിക്ഷണം കടന്നുപോയപ്പോള്‍ ക്ഷേത്രം സ്വീകരണം ഒരുക്കി. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് രഞ്ജിത്ത് അമ്പാടി, സെക്രട്ടറി രഞ്ജിത്ത് വടക്കേടത്ത്, സന്തോഷ് ബ്ലാത്തേത് എന്നിവരുടെ നേത്യത്വത്തില്‍ കുരിശിന് പുഷ്പഹാരം അണിയിച്ചു. പ്രദിക്ഷണത്തില്‍ പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണവും നല്‍കി.

പ്രദിക്ഷണം കോന്നി ടൗണ്‍ ജുമാ മസ്ജിദിന്റെ കവാടത്തിന് മുന്‍പില്‍ എത്തിയപ്പോള്‍ ചീഫ് ഇമാം ശിഹാബുദ്ദീന്‍ മന്നാനിയുടെ നേത്യത്തിലാണ് സ്വീകരണം നല്‍കിയത്. പ്രദിക്ഷണത്തില്‍ പങ്കെടുത്ത വൈദികരെ പൊന്നടയണിച്ചാണ് സ്വീകരിച്ചത്. ജമാ അത്ത് പ്രസിഡന്റെ സലീം ആര്‍ പുലരി, സെക്രട്ടറി കാസിം കോന്നി എന്നിവരുള്‍പ്പടെ നിരവധി ആളുകളാണ് പ്രദിക്ഷണത്തിനായി കാത്തുനിന്നത്. ഇവിടെയും എല്ലാവര്‍ക്കുമായി ലഘുഭക്ഷണം ഒരുക്കി. കോന്നി പഞ്ചായത്ത് ഓഫിസിന് മുന്‍പില്‍ പ്രസിഡന്റ് സുലേഖ വി. നായരുടെ നേത്യത്വത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ പ്രദിക്ഷണത്തെ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News