ഏകീകൃത കുർബാന തർക്കം; അടച്ചിട്ടിരുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക തുറന്നു

കുര്‍ബാനത്തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക തുറന്നു. എറണാകുളം മുന്‍സിഫ് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ബസലിക്ക തുറന്നത്.കുര്‍ബാന ഒഴികെയുള്ള ആരാധനകള്‍ നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

Also Read: മുംബൈയിൽ തുടർക്കഥയായി സൈബർ തട്ടിപ്പുകൾ; ഇരുട്ടിൽ തപ്പി അന്വേഷണ സംഘം

2022 ലെ ക്രിസ്തുമസ് തലേന്നാളുണ്ടായ പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളുമാണ് സിറോമലബാര്‍ സഭയുടെ ആസ്ഥാന ദേവാലയമായ സെന്‍റ് മേരീസ് ബസലിക്ക അടച്ചിടുന്നതിന് കാരണമായത്. കുര്‍ബാന തര്‍ക്കം ഒത്തുതീര്‍ക്കുന്നതിനായി പ്രത്യേക സിനഡ് സമ്മേളനംവരെ വിളിച്ചുചേര്‍ത്തെങ്കിലും പള്ളി തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. തുടര്‍ന്നാണ് പള്ളി ആരാധനയ്ക്കായി തുറന്നുനല്‍കണമെന്ന ആവശ്യവുമായി ഇരുവിഭാഗം വിശ്വാസികളും കോടതിയെ സമീപിച്ചത്.

Also Read: വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു; കാസർകോഡ് കുമ്പളയിൽ നടന്നത് വൻ കവർച്ച

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News