യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണവുമായി മുൻ മോഡൽ സ്റ്റേസി വില്യംസ്. 1993ൽ ട്രംപ് ടവറിൽ വെച്ച് അദ്ദേഹം തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നും ലൈംഗികചുവയോടെ ശരീരത്തിൽ സ്പർശിച്ചെന്നുമാണ് ആരോപണം. ഇത്തരം ലൈംഗികാതിക്രമങ്ങൾ വെളിപ്പെടുത്തിയ മറ്റ് ഇരകൾക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ ഇല്ലാതിരിക്കാൻ വേണ്ടിയാണ് ഇത്രയുംകാലം വിഷയത്തിൽ പ്രതികരിക്കാതിരുന്നതെന്നും തന്റെ ജീവിതം സ്വകാര്യമാക്കി വെക്കുന്നതാണ് താത്പര്യമെന്നും സ്റ്റേസി പറഞ്ഞു.
1992ലെ ക്രിസ്തുമസ് പാർട്ടിയിലാണ് ട്രംപിനെ ആദ്യമായി കണ്ടതെന്ന് അവർ പറഞ്ഞു. അന്തരിച്ച ജെഫ്രി എപ്സ്റ്റീൻ ആണ് തന്നെ ട്രംപിന് പരിചയപ്പെടുത്തിയതെന്നും സ്റ്റേസി പറഞ്ഞു. പിന്നീടാണ് തനിക്ക് അദ്ദേഹത്തിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നതെന്നാണ് മുൻ മോഡൽ പറഞ്ഞത്. ഇക്കാര്യം പുറത്ത് പറയാൻ നിരവധി തവണ ഒരുങ്ങിയതാണെന്നും എന്നാൽ ഇത്തരം ലൈംഗികാതിക്രമങ്ങൾ വെളിപ്പെടുത്തിയ മറ്റ് ഇരകൾക്ക് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങൾ ഇല്ലാതിരിക്കാൻ വേണ്ടിയാണ് ഇത്രയുംകാലം വിഷയത്തിൽ പ്രതികരിക്കാതിരുന്നതെന്നും സ്റ്റേസി പറഞ്ഞതായി ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ പിന്തുണയ്ക്കുന്ന ‘സർവൈവേഴ്‌സ് ഫോർ കമല’ എന്ന ഗ്രൂപ്പ് സംഘടിപ്പിച്ച ഓൺലൈൻ മീറ്റിങ്ങിലാണ് യുവതി മുപ്പത്തിയൊന്ന് വർഷം മുൻപ് ട്രംപിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സ്റ്റേസി ഉയർത്തിയ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ട്രംപ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here