ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ റാലിക്കായി ഒരുക്കിയ വേദി തകര്‍ന്നു; വീഡിയോ

രാഹുല്‍ ഗാന്ധിയുടെ റാലിക്കായി ബിഹാറിലെ പാലിഗഞ്ചില്‍ ഒരുക്കിയ വേദി തകര്‍ന്നു. വേദിയില്‍ രാഹുല്‍ ഗാന്ധി, തേജസ്വി യാദവ് ഉള്‍പ്പെടെയുള്ളവര്‍ നില്‍ക്കുന്നതിനിടയിലാണ് സംഭവം. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദിന്റെ മകള്‍ മിസ ഭാരതിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതായിരുന്നു രാഹുല്‍.

ALSO READ:എറണകുളത്ത് മുക്ക് പണ്ടം പണയം വെച്ച് തട്ടിപ്പ്; പ്രതികൾ പിടിയിൽ

രാഹുല്‍ ഗാന്ധി വേദിയിലേക്ക് പ്രവേശിച്ച ഉടന്‍ തന്നെ സ്റ്റേജ് തകരുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രാഹുലിനെ വളഞ്ഞു. എന്നാല്‍ തനിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞ് രാഹുല്‍ തുടരുമ്പോള്‍ വേദി വീണ്ടും ചെറുതായി തകരുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും ഇല്ല.

ALSO READ:വർഗീയ ശക്തികളെ പിന്തുണയ്ക്കാത്തതിൽ കേരളത്തോട് അസൂയ; അഭിനന്ദനവുമായി രേവന്ത് റെഡ്ഢി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News