കൂത്താട്ടുകുളത്ത് ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു

എറണാകുളം കൂത്താട്ടുകുളം നഗരസഭയിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. അഞ്ച് ഹോട്ടലുകളാണ് വൃത്തിഹീനമായ സാഹചര്യത്തിൽ കണ്ടെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

Also Read; ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസിൽ അധോലോക നായകൻ ഛോട്ട രാജൻ കുറ്റക്കാരനാണെന്ന് മുംബൈ കോടതി; ശിക്ഷാ വിധി പിന്നീട്

കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ ജിതിൻ, മംഗലത്തുതാഴത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ ഗ്രാൻഡ് എന്നിവിടങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. തുടർന്ന് നഗരസഭ, സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകി. നിയമലംഘവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് നഗരസഭാ സെക്രട്ടറി എസ് ഷീബ അറിയിച്ചു.

Also Read; ഇങ്ങനെയൊരാള്‍ പ്രധാനമന്ത്രി ആയിരിക്കുന്നത് അപമാനകരം; ഗാന്ധിയെക്കുറിച്ച് അറിയില്ലെങ്കിൽ പഠിക്കണം: മല്ലികാർജുൻ ഖാർഗെ

കഴിഞ്ഞ ദിവസങ്ങളിലും കൂത്താട്ടുകുളം നഗരത്തിൽ പരിശോധനകൾ നടന്നിരുന്നു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ നഗരസഭയുടെ മുന്നിൽ പ്രദർശിപ്പിച്ചു. സീനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ വി സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News