തൃശ്ശൂരില്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. 5 ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ആണ് പരിശോധന നടത്തിയത്.
രാമവർമപുരം ബെ ലീഫ്, ഈസ്റ്റ് ഫോർട്ടിലെ നവ്യ റസ്റ്റോറന്റ്, കൊക്കാലെയിലെ നാഷണൽ സ്റ്റോർ, പൂങ്കുന്നത്തെ അറേബ്യൻ ട്രീറ്റ്, വെസ്റ്റ് ഫോർട്ടിലെ കിൻസ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
നാല് സ്‌ക്വാഡുകള്‍ ആയി തിരിഞ്ഞ് 34 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം പിടികൂടിയതിനെ തുടര്‍ന്ന് 21 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. അഞ്ചു ഹോട്ടലുകള്‍ക്ക് പിഴ അടപ്പിച്ചു.
പഴകിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. പഴകിയ ഭക്ഷണം കഴിക്കുന്നത് വയറിനുള്ളില്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. പഴകിയ ഭക്ഷണം ദഹനക്കേട്, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ വയറ്റിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ബാക്ടീരിയകള്‍ അടങ്ങിയ പഴകിയ ഭക്ഷണം കഴിക്കുന്നത് മൂലമാണ് സാധാരണയായി വയറിളക്കം ഉണ്ടാകുന്നത്. ബാക്ടീരിയകള്‍ ഭക്ഷണത്തെ പുളിപ്പിച്ച് അസിഡിറ്റി ആക്കുന്നു. ഇത് കടുത്ത അസിഡിറ്റിക്ക് കാരണമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here