തൃശ്ശൂര്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി. കോര്‍പറേഷന്റെ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിലാണ് പിടികൂടിയത്.
19 ഹോട്ടലുകളിലായി കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നാലു ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. അയ്യന്തോള്‍ റാന്തല്‍ റസ്റ്റോറന്റ്, ഒളരി നിയ റീജന്‍സി, കുരിയച്ചിറ ഗ്രീന്‍ ലീഫ്, കണിമംഗലം ദാസ് റിജന്‍സി എന്നിവിടങ്ങളില്‍ നിന്നായിട്ടാണ് വറുത്തതും പൊരിച്ചതുമായ ഭക്ഷ്യയോഗ്യമല്ലാത്ത വിളമ്പാന്‍ വെച്ചിരുന്ന ഭക്ഷണങ്ങളും ഖുബ്ബൂസ്, ചപ്പാത്തി, ചോറ് തുടങ്ങിയ കാലപ്പഴക്കം വന്ന ഭക്ഷണപദാര്‍ത്ഥങ്ങളും പിടികൂടിയത്.
Also Read: തിരുവനന്തപുരത്ത് രണ്ട് ടണ്‍ പഴകിയ മത്സ്യം പിടികൂടി
https://www.kairalinewsonline.com/two-tonnes-of-stale-fish-caught-in-thiruvananthapuram
സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരായ മുഹമ്മദ് ഇക്ബാല്‍, ജഗന്നാഥ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ ജ, റസിയ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ജില്ലയില്‍ നിന്ന് കഴിഞ്ഞ മാസവും നാലിടങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here