പഴകിയ ചോറ് ആരോഗ്യത്തിന് ഹാനികരമോ? ഹൃദയത്തിന് നല്ലതല്ലെന്ന് സൂചന

പഴകിയ ഭക്ഷണം നിരന്തരം കഴിച്ചാൽ ചിലസമയത്ത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതുമാത്രമല്ല പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും നമ്മെ ക്രമേണ നയിച്ചേക്കാം. ഇത്തരത്തില്‍ ചോറ് പഴകിയത് പതിവായി കഴിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ‘കാര്‍ഡിയാക് ബെറി ബെറി’ എന്ന അസുഖം പിടിപ്പെട്ടേക്കാം. ഇത് പ്രധാനമായും കോശങ്ങളുടെ രൂപീകരണത്തിന് ആവശ്യമായി വരുന്ന ‘തയാമിൻ’ അഥവാ വൈറ്റമിൻ ബി1ന്‍റെ കുറവ് മൂലമാണ് ‘കാര്‍ഡിയാക് ബെറി ബെറി’ പിടിപെടുക.

also read: കാശ്മീർ വാഹനാപകടം: മരിച്ചവർക്ക് അനുശോചനമറിയിച്ച് മന്ത്രി എം ബി രാജേഷ്

ചോറ് കേട് വരുമ്പോള്‍ അതില്‍ വഴുവഴുപ്പുണ്ടാകുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ചില ഫംഗസുകളാണ് ഈ കൊഴുപ്പുണ്ടാക്കുന്നത്. ഇവ പിന്നീട് ‘മൈക്കോടോക്സിൻസ്’ എന്ന പദാര്‍ത്ഥങ്ങള്‍ പുറപ്പെടുവിക്കും. ഇത് ‘തയാമിൻ’ കുറയുന്നതിലേക്കും നയിക്കുന്നു. ഇങ്ങനെയാണ് പതിവായി കേടായ ചോറ് കഴിക്കുന്നത് ‘കാര്‍ഡിയാക് ബെറി ബെറി’യിലേക്ക് നയിക്കുക.

ഹൃദയത്തിന്‍റെ പേശികളെ ദുര്‍ബലപ്പെടുത്തുന്നൊരു അസുഖമാണ് ‘കാര്‍ഡിയാക് ബെറി ബെറി’. അതുപോലെ ഹാര്‍ട്ട് പമ്പിംഗ് കുറയുന്നതും വലിയ പ്രശ്നം സൃഷ്ടിക്കാം. നെഞ്ചിടിപ്പ് പെട്ടെന്ന് ഉയരുക, ശ്വാസതടസം, കാലില്‍ നീര് എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളായി വരാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗിയുടെ ജീവന് ഭീഷണിയാകും വിധത്തിലേക്കും രോഗം എത്താം. ചില രോഗികളില്‍ മാനസികമായ പ്രശ്നങ്ങളും കാണാറുണ്ട്. ഇത് രോഗം നാഡീവ്യവസ്ഥയെ ബാധിക്കുന്നതിന്‍റെ ഭാഗമായി സംഭവിക്കുന്നതാണ്.

ചോറ് മാത്രമല്ല മറ്റ് പല ഭക്ഷണപദാര്‍ത്ഥങ്ങളിലും ഇത്തരത്തിൽ സംഭവിക്കാറുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ ഏറ്റവുമധികം പേര്‍ കഴിക്കുന്ന ഭക്ഷണം ചോറായതിനാല്‍ തന്നെ ഇതില്‍ പ്രത്യേകം ശ്രദ്ധ വേണം. അരിയുടെ സ്വഭാവം ,ഭക്ഷണം സൂക്ഷിച്ചിരുന്ന അവസ്ഥ, കാലാവസ്ഥ, എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം കൂടി ഇതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.

also read: ‘ട്രംപ് മത്സരിച്ചില്ലെങ്കില്‍, ഞാന്‍ മത്സരിക്കുമോയെന്നു എനിക്ക് ഉറപ്പില്ല’: ബൈഡന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News