നമ്മുടെ മനസ്സാക്ഷി എവിടെയാണ്?മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ച് സ്റ്റാലിൻ

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി പ്രകടനം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അക്രമം ഹൃദയം വേദനാജനകവും പരിഭ്രാന്തിയുണ്ടാക്കുന്നതുമാണെന്നാണ് സ്റ്റാലിൻ പറഞ്ഞത്. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര സർക്കാർ സ്വീകരിക്കണം എന്നും സ്റ്റാലിൻ വ്യക്തമാക്കി.

ALSO READ: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍

“മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുണ്ടായ അക്രമം ഹൃദയം വേദനാജനകവും പരിഭ്രാന്തിയുണ്ടാക്കുന്നതുമാണ്. നമ്മുടെ മനസ്സാക്ഷി എവിടെയാണ്? വെറുപ്പും വിദ്വേഷവും മനുഷ്യരാശിയുടെ ആത്മാവിനെ തന്നെ പിഴുതെറിയുന്നു.”എന്നാണ് സ്റ്റാലിൻ പറഞ്ഞു. “ഇത്തരം അതിക്രമങ്ങൾക്കെതിരെ നമ്മൾ ഒറ്റക്കെട്ടായി നിൽക്കുകയും സഹാനുഭൂതിയും ആദരവുമുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ പ്രവർത്തിക്കുകയും വേണം. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര സർക്കാർ സ്വീകരിക്കണം.” എന്നാണ് സ്റ്റാലിൻ പറഞ്ഞത്.

ALSO READ: ഞാനിന്ന് ലജ്ജിക്കുന്നു,സ്വയം മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല; മണിപ്പൂർ വിഷയത്തിൽ പ്രതിഷേധവുമായി ഹർഭജൻ സിംഗ്

അതേസമയം , കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമം ചെയ്യുകയും ചെയ്ത സംഭവം രാജ്യമെങ്ങും വ്യാപകമായ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News