‘കേരള മോഡലിൽ തമിഴ്‌നാടും’; വാർധക്യകാല പെൻഷൻ ഉയർത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

കേരളത്തിന് പിറകെ വയോജനങ്ങൾക്കുള്ള പ്രതിമാസ പെൻഷൻ ഉയർത്തി തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ നടത്തിയ മന്ത്രിസഭാ യോഗത്തിലാണ് പെൻഷൻ ഉയർത്താൻ തീരുമാനമായത്. 1000 രൂപയിൽ നിന്ന് 1200 രൂപയായിട്ടാണ് പെൻഷൻ തുക ഉയർത്തിയിരിക്കുന്നത്.\

ALSO READ: ‘ഇപ്പോൾ അനുശോചനത്തിന് മുൻ‌തൂക്കം, തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് ഉടൻ കടക്കും’; രമേശ് ചെന്നിത്തല

ഇതോടൊപ്പം തന്നെ സംഘർഷം നടക്കുന്ന മണിപ്പൂരിലേക്ക് തമിഴ്നാട്ടിൽ നിന്ന് മന്ത്രിതല സമിതിയെ അയക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലുള്ള 4000 തമിഴ്നാട്ടുകാരുടെ സുരക്ഷ വിലയിരുത്തുമെന്നാണ് മന്ത്രിസഭ അറിയിച്ചിരിക്കുന്നത്.

ALSO READ: കുട്ടി പുരസ്‌കാരജേതാവിനെ തേടി മന്ത്രി സ്‌കൂളിൽ, തന്മയയ്ക്ക് വി ശിവൻകുട്ടിയുടെ സ്നേഹാദരം

അതേസമയം, മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെയുണ്ടായ അക്രമം വേദനാജനകവും പരിഭ്രാന്തിയുണ്ടാക്കുന്നതുമാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്റ്റാലിൻ പ്രതികരിച്ചിരുന്നു. നമ്മുടെ മനസ്സാക്ഷി എവിടെയാണ്? വെറുപ്പും വിദ്വേഷവും മനുഷ്യരാശിയുടെ ആത്മാവിനെ തന്നെ പിഴുതെറിയുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. ‘ഇത്തരം അതിക്രമങ്ങൾക്കെതിരെ നമ്മൾ ഒറ്റക്കെട്ടായി നിൽക്കുകയും സഹാനുഭൂതിയും ആദരവുമുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കാൻ പ്രവർത്തിക്കുകയും വേണം. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര സർക്കാർ സ്വീകരിക്കണം’, സ്റ്റാലിൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News