തമിഴ്നാട്ടിൽ ജീവനക്കാർക്ക് ഹിന്ദി നിര്‍ബന്ധമാക്കി സര്‍ക്കുലർ ഇറക്കിയ സംഭവത്തിൽ ക്ഷമാപണം നടത്തി ഇൻഷുറൻസ് കമ്പനി.ന്യൂ ഇന്ത്യ അഷ്വറൻസാണ് ഖേദം പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നത്.കമ്പനിയുടെ സർക്കുലറിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിമർശനവുമായി രംഗത്ത് വന്നിരുന്നു .ഇതിനു പിന്നാലെയാണ് കമ്പനി ഖേദപ്രകടനം നടത്തിയത്.
Also Read: തമിഴ്നാട് സെക്രട്ടറിയേറ്റിൽ ഇഡി റെയ്ഡ്
സ്ഥാപനത്തിലെ ജീവനക്കാർ ഹിന്ദി അറിഞ്ഞിരിക്കണമെന്നും ഓഫീസ് രേഖകൾ ഹിന്ദിയിൽ സൂക്ഷിക്കണമെന്നുമായിരുന്നു സര്‍ക്കുലറിൽ പറഞ്ഞിരുന്നത്.ഇതിനെതിരെ സ്റ്റാലിൻ വിമർശനവുമായി രംഗത്തുവന്നിരുന്നു.സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഹിന്ദി ഇതര ഭാഷകൾ സംസാരിക്കുന്നവരോട് കമ്പനി മാപ്പ് പറയണമെന്നും ട്വിറ്ററിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.രാജ്യം വിവിധ സംസ്കാരങ്ങളുടെ സംയോജനമാണെന്നും തമിഴിനെ ഹിന്ദിയുമായി മാറ്റി സ്ഥാപിക്കാനുള്ള ഏത് നീക്കത്തെയും ചെറുക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
സർക്കുലർ എത്രയും വേഗം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാലിന്‍ പങ്കുവെച്ച ട്വീറ്റ് വലിയ തോതിൽ ശ്രദ്ധനേടിയിരുന്നു. ഇതോടെ
മാപ്പ് പറഞ്ഞ് കമ്പനി വാർത്താക്കുറിപ്പ് ഇറക്കുകയായിരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here