‘ആകാശത്തെ സർപ്രൈസ്’; ജോക്കോവിച്ചിനൊപ്പം വിമാനയാത്രാനുഭവം പങ്കുവച്ച് സ്റ്റാലിൻ

വിമാന യാത്രയ്ക്കിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ കണ്ടുമുട്ടിയതിന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ്. സമൂഹമാധ്യമമായ എക്‌സില്‍ വിമാനത്തില്‍ ജോക്കോവിച്ചിനൊപ്പമുള്ള ചിത്രമാണ് സ്റ്റാലിൻ പങ്കുവച്ചിരിക്കുന്നത്.സ്‌പെയിനിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരും വിമാനത്തിൽവെച്ച് കണ്ടുമുട്ടിയത്.

Also read:ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ മലയാളി യുവതിക്ക് സൈക്കിളിംഗിൽ സുവർണ്ണ നേട്ടം

‘ആകാശത്തെ സര്‍പ്രൈസ്. സ്‌പെയിനിലേക്കുള്ള യാത്രയില്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിനെ കണ്ടുമുട്ടി’- ചിത്രത്തോടൊപ്പം സ്റ്റാലിൻ കുറിച്ചു. സ്റ്റാലിന്റെ സ്‌പെയിന്‍ യാത്ര തമിഴ്‌നാട്ടിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ്. എട്ടുദിവസം നീണ്ടുനില്‍ക്കുന്ന യാത്രയ്ക്കുശേഷം ഫെബ്രുവരി ഏഴിന് തമിഴ്‌നാട്ടില്‍ മടങ്ങിയെത്തും. ശനിയാഴ്ച ചെന്നൈയില്‍നിന്ന് പുറപ്പെട്ട സ്റ്റാലിന്‍ ഞായറാഴ്ച മാഡ്രിഡിലെത്തി.

Also read:താമരശ്ശേരിയിൽ വീണ്ടും സാമൂഹ്യവിരുദ്ധരുടെ അതിക്രമം; കാർഷികവിളകൾ നശിപ്പിച്ചതായി പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News