ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി പേരുകൾ നൽകി; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിൻ

ക്രിമിനൽ നിയമങ്ങളുടെ കൊളോണിയൽ കാലത്തെ പേരുകൾ മാറ്റി ഹിന്ദി പേരുകൾ നൽകിയതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പുതിയ പേരുകളുള്ള നിയമങ്ങൾ വെച്ച് രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ മാറ്റിമറിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്ന് സ്റ്റാലിൻ ആരോപിച്ചു. ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ബി ജെ പി ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു.

also read: മണർകാട് കവലയിലെ ഗതാഗത കുരുക്ക്: പുതുപ്പള്ളിയിലെ വികസന മുരടിപ്പിന്‍റെ മികച്ച തെളിവ്

ഐപിസി,സിആർപിസി, ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയുടെ പുനർനാമകരണം ഭരണഘടനാ വിരുദ്ധവും അതിനുള്ള ശ്രമവുമാണെന്ന് സ്റ്റാലിൻ വിശേഷിപ്പിച്ചു. ബി ജെ പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെയ്യുന്നത് ഇന്ത്യയുടെ വൈവിധ്യത്തെ തകർക്കുന്നതാണെന്നും ഭാഷാപരമായ സാമ്രാജ്യത്വവുമാണെന്നും സ്റ്റാലിൻ ആരോപിച്ചു.

‘പേര് മാറ്റിയതിലൂടെ ഇന്ത്യയുടെ വൈവിധ്യത്തിന്റെ സത്തയെ തകർക്കാനുള്ള കേന്ദ്ര ബിജെപി ഗവൺമെന്റിന്റെ ശ്രമം ഭാഷാപരമായ സാമ്രാജ്യത്വത്തിന്റെ ശിഥിലീകരണമാണ്. ബി ജെ പിക്കും പ്രധാനമന്ത്രി മോദിക്കും ഇനി മുതൽ തമിഴ് എന്ന വാക്ക് ഉച്ചരിക്കാൻ പോലും ധാർമ്മിക അവകാശമില്ല,” ഹിന്ദി കൊളോണിയലിസത്തിനെതിരായ ചെറുത്തു നിൽപ്പിന്റെ തീ ഒരിക്കൽ കൂടി ആളിക്കത്തുകയാണ്. നമ്മുടെ സ്വത്വത്തെ ഹിന്ദി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനുള്ള ബിജെപിയുടെ ശ്രമം ശക്തമായി എതിർക്കപ്പെടും’ എന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

also read:തുടക്കം കൊല്ലത്ത് നിന്ന്; മേൽപാലങ്ങൾക്കടിയിൽ വെറുതെ കിടക്കുന്ന സ്ഥലങ്ങളിൽ മാറ്റങ്ങൾ; വീഡിയോയുമായി മന്ത്രി മുഹമ്മദ് റിയാസ്

അതേസമയം അമിത് ഷാ ഓഗസ്റ്റ് 11 ന് പാർലമെന്റിൽ മൂന്ന് ബില്ലുകൾ അവതരിപ്പിച്ചു. ഈ ബില്ലുകൾ പാർലിമെന്റ് അംഗീകരിച്ച് കഴിഞ്ഞാൽ ഹിന്ദിയിലാവും ഉപയോഗിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here