ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് തമിഴ്‌നാടിൻറെ സഹായം;ബീരേൻ സിംഗിന് കത്തയച്ച് സ്റ്റാലിൻ

മണിപ്പൂരിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് തമിഴ്‌നാടിന്റെ സഹായം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി മണിപ്പൂർ മുഖ്യമന്ത്രിക്ക് എംകെ സ്‌റ്റാലിന്റെ കത്ത്. മണിപ്പൂരിൽ 50,000 ത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നതായി വിവരം ലഭിച്ചുവെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന് അയച്ച കത്തിൽ സ്‌റ്റാലിൻ പറഞ്ഞു.

ദുരിതബാധിതർക്ക് അവശ്യ വസ്‌തുക്കളുടെ ആവശ്യകത വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ നിർണായക സമയത്ത് ടാർപോളിൻ ഷീറ്റുകൾ, ബെഡ് ഷീറ്റുകൾ, കൊതുക് വലകൾ, അവശ്യ മരുന്നുകൾ, സാനിറ്ററി നാപ്കിനുകൾ, പാൽപ്പൊടി തുടങ്ങിയ ദുരിതാശ്വാസ സാമഗ്രികൾ നൽകി നിങ്ങളുടെ സംസ്ഥാനത്തിന് പിന്തുണ നൽകാൻ തമിഴ്‌നാട് സർക്കാർ തയ്യാറാണെന്നും ക്യാമ്പുകളിൽ കഴിയുന്ന ആളുകൾക്ക് ഇത് വളരെ ഉപയോഗപ്രദമാകുമെന്നും ആവശ്യമെങ്കിൽ അവരെ എയർലിഫ്റ്റ് ചെയ്യാമെന്നും സ്‌റ്റാലിൻ കത്തിൽ പറഞ്ഞു.

also read: മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നു; ഡിജിപിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി

ഈ സഹായത്തിന് ഗവൺമെന്റിന്റെ സമ്മതം നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. കൂടാതെ, ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട തുടർ നടപടികളെക്കുറിച്ചും ദയവായി ഞങ്ങളെ അറിയിക്കുക, അതുവഴി എന്റെ ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ ഉദ്യോഗസ്ഥരുമായി വിഷയം ഏകോപിപ്പിക്കാനും ദുരിതാശ്വാസ സാമഗ്രികൾ എത്രയും വേഗം എത്തിക്കാനും കഴിയും” എന്നും മുഖ്യമന്ത്രി സ്റ്റാലിൻ കൂട്ടിച്ചേർത്തു.

അതേസമയം വംശീയ കലാപത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ കായിക താരങ്ങൾക്ക് തമിഴ്‌നാട്ടിൽ പരിശീലന സൗകര്യം ഒരുക്കാമെന്ന് സ്‌റ്റാലിൻ മുൻപും വാഗ്‌ദാനം ചെയ്‌തിരുന്നു.

also read: ഓങ് സാൻ സൂ ചിയെ ഉടൻ മോചിപ്പിക്കും, ചെയ്ത കുറ്റങ്ങൾക്ക് മാപ്പ് നൽകി മ്യാന്മർ പട്ടാള ഭരണകൂടം

മെയ് 3ന് മണിപ്പൂരിൽ നടന്ന വംശീയ സംഘർഷത്തിന് ശേഷം 160ലധികം പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തി വിഭാഗക്കാർ ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News