കുസാറ്റില്‍ സംഭവിച്ചിരിക്കുന്നത് ദാരുണമായ അപകടം: പി രാജീവ്

കളമശേരി കുസാറ്റില്‍ ഗാനസന്ധ്യക്കിടെയുണ്ടായി തിക്കിലും തിരക്കിലും കുഴഞ്ഞുവീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചതിന് പിന്നാലെ നവകേരള സദസ്സില്‍ നിന്നും മന്ത്രിമാര്‍ കൊച്ചിയിലേക്ക് തിരിച്ചു. കുസാറ്റില്‍ സംഭവിച്ചിരിക്കുന്നത് ദാരുണമായ അപകടമാണെന്നും കലക്ടറോടും പാലീസ് ഉദ്യോഗസ്ഥരോടും സംസാരിച്ച് കൃത്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

Also Read: കൊച്ചിയില്‍ കുസാറ്റ്‌ഫെസ്റ്റിനിടെ അപകടം; 4 മരണം

മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവുമാണ് എറണാകുളത്തേക്ക് തിരിച്ചത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാന്‍ നിര്‍ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി.

Also Read : കളമശ്ശേരി ദുരന്തം: മന്ത്രിമാര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു

കുസാറ്റ്ഫെസ്റ്റിനിടെയണ് തിക്കിലും തിരക്കിലും പെട്ട് 4 പേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. 3 പേരുടെ നില അതീവഗുരുതരം. ഗാനമേള നടക്കുന്നതിനിടെയാണ് അപകടം. മഴപെയ്തതിനിടെയില്‍ ആളുകള്‍ ഓടിക്കയറിയതിനെ തുടര്‍ന്നാണ് അപകടം. 46പേര്‍ ചികിത്സയില്‍.

ടെക് ഫെസ്റ്റിന്റെ ഭാഗമായി പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News