ബിഹാര്‍ ക്ഷേത്രത്തിലെ തിക്കും തിരക്കും; വോളന്റിയര്‍മാര്‍ ലാത്തി ചാര്‍ജ് നടത്തിയെന്ന് ആരോപണം

മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേര്‍ ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും മരിച്ച സംഭവത്തില്‍, വോളന്റിയര്‍മാര്‍ ലാത്തി ചാര്‍ജ് നടത്തിയെന്ന് ആരോപണം. തിരക്ക് നിയന്ത്രിക്കാനെടുത്ത നടപടിയാണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അധികൃതരുടെ ഭാഗത്തും നിന്നും യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് അവരുടെ ന്യായീകരണം.

ALSO READ: സംസ്‌കൃതം സർവകലാശാലയിൽ ബിരുദ പ്രോഗ്രാമുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

ശ്രാവണ മാസം നടക്കുന്ന ക്ഷേത്രത്തിലെ പ്രധാന ആചാരങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് മരിച്ചത്. മരണ സംഖ്യ ഉയരുമെന്ന ആശങ്കയുണ്ട്.

അധികൃരുടെ ഭാഗത്ത് നിന്നും കൃത്യമായ സജ്ജീകരണങ്ങള്‍ ഉണ്ടാകാത്തതാണ് അപകടത്തിന് കാരണമെന്ന് മരിച്ചവരുടെ ബന്ധുകള്‍ പറയുന്നു. ചില എന്‍സിസി വോളന്റിയര്‍മാര്‍ തിരക്ക് നിയന്ത്രിക്കാന്‍ ലാത്തി ഉപയോഗിച്ചു. ഇതാണ് തിക്കും തിരക്കുമുണ്ടാകാന്‍ കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ALSO READ: എടാ മോനേ..! ഐ ലവ് യു… ലാലേട്ടനൊപ്പം ഫാഫായുടെ കിടിലന്‍ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍

എന്നാല്‍ ഒരു പൂ വില്‍പനക്കാരനുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് വോളന്റിയര്‍മാര്‍ ലാത്തിചാര്‍ജ് നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് ഇതിന് കാരണമെന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News