യുപിയില്‍ പ്രാര്‍ത്ഥനായോഗത്തിനിടെ തിക്കും തിരക്കും; 80 പേര്‍ കൊല്ലപ്പെട്ടു, മരണസംഖ്യ ഉയരുന്നു

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപരമായ പ്രാര്‍ത്ഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 80 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ‘സത്സംഗ’ (പ്രാര്‍ത്ഥനായോഗം) നടക്കുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ഇറ്റായിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമേഷ് കുമാര്‍ ത്രിപാഠി അറിയിച്ചു.

ALSO READ:അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി; ജയില്‍മോചനം ഉടന്‍

പ്രാര്‍ത്ഥനാ ചടങ്ങിനിടെ ജനക്കൂട്ടം പിരിഞ്ഞുപോകാന്‍ തുടങ്ങിയതോടെ തിക്കും തിരക്കുമുണ്ടാകുകയായിരുന്നുവെന്നുമാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തേക്ക് മന്ത്രിമാരായ ലക്ഷ്മി നാരായണ്‍ ചൗധരിയും സന്ദീപ് സിംഗും തിരിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ആഗ്ര), അലിഗഡ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

ALSO READ:പ്രതിപക്ഷ നേതാവിന്റെ ഭാഷ ബിജെപി സർക്കാരിലെ ധന മന്ത്രിയുടേത്: മന്ത്രി എംബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News