കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; ‘സ്റ്റാൻഡ് അപ്പ്‌ ഫോർ വുമൺ’ ഉദ്‌ഘാടനം ചെയ്ത് വിധു വിൻസന്റ്

കൊൽക്കത്തയിൽ ആർ ജി കർ ആശുപത്രിയിൽ പി ജി ഡോക്ടർക്കു സംഭവിച്ച ക്രൂരമായ ബലാത്സംഗത്തിലും കൊലപാതകത്തിലും പ്രതിഷേധിച്ച് പ്രതിധ്വനി വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 21 ന് വൈകുന്നേരം 6 മണിക്ക് ടെക്നോപാർക്ക്‌ ഫേസ് 1 ക്യാമ്പസിന് മുന്നിൽ “സ്റ്റാൻഡ് അപ്പ്‌ ഫോർ വുമൺ“ സംഘടിപ്പിച്ചു.

Also Read: ‘സ്ത്രീകളെ ഒഴിവാക്കി മലയാള സിനിമ ഇല്ല എന്നതാണ് ഇടതുപക്ഷ കാഴ്ചപ്പാട്; അതുകൊണ്ടാണ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്’: ബിനോയ് വിശ്വം

ശ്രീമതി വിധു വിൻസെന്റ് (പ്രശസ്ത സിനിമ സംവിധായിക) പ്രതിഷേധത്തിന് എത്തിയ ഐ ടി ജീവനക്കാരെ അഭിസംബോധന ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി റെസിഡന്റ് ഡോക്ടറും കെ എം പി ജി എ വൈസ് പ്രസിഡന്റുമായ ഡോ. നീതുവും പ്രതിഷേധത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. പങ്കെടുത്ത എല്ലാവരും മെഴുകുതിരി തെളിക്കുകയും നീതിക്കായുള്ള പോരാട്ടത്തിൽ , സുരക്ഷിത തൊഴിലിടത്തിനായും സുരക്ഷിത സമൂഹത്തിനായും “സ്ത്രീകളോടൊപ്പം നിലകൊള്ളും” എന്ന പ്രതിജ്ഞയെടുക്കുകയും ചെയ്തു.

Also Read: ജയസൂര്യ ഉള്‍പ്പെടെ നാല് നടന്‍മാര്‍ക്കെതിരെ പീഡന ആരോപണവുമായി നടി മിനു മുനീര്‍

പ്രതിധ്വനി വനിതാ ഫോറം പ്രതിനിധികളായ അഞ്ജു ഡേവിഡ്, ശ്രീനി ഡോണി, സന്ധ്യ എ, റോഷിൻ എയ്ഞ്ചൽ, പ്രശാന്തി പി എസ് എന്നിവർ സ്റ്റാൻഡ് അപ്പ്‌ ഫോർ വുമൺ പ്രതിഷേധത്തിന് നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News